ലക്ഷദ്വീപിെൻറ സമാധാനാന്തരീക്ഷം നശിപ്പിക്കരുത് -കെ.എന്‍.എം
text_fieldsകാഞ്ഞിരമറ്റം (എറണാകുളം): ലക്ഷദ്വീപിെൻറ സാംസ്കാരിക പൈതൃകത്തിന് തുരങ്കം വെക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ പരിഷ്കാരങ്ങള്‍ പുനപരിശോധിക്കണമെന്ന് കെ.എന്‍.എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലെ അഡ്മിനിസ്ട്രേറ്ററെ മാറ്റി ജനാധിപത്യബോധമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കെ.എന്‍.എം. ആവശ്യപ്പെട്ടു. ടൂറിസത്തിെൻറ മറവില്‍ മദ്യശാലകള്‍ തുറന്നതും, പാരമ്പര്യത്തൊഴിലാളികള്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഗുണ്ടാ ആക്ട് കൊണ്ടുവന്നതുമൊക്കെ ലക്ഷദ്വീപ് നിവാസികള്‍ക്ക് അശാന്തി പകര്‍ന്നതായി യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ബഷീര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.പി. ഹസന്, അന്‍വര്‍, സി.എ. ജവാദ് അഹ്സന് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.