ഷുക്കൂർ വധം: ഗൂഢാലോചനക്കേസ് കാണിച്ച് പേടിപ്പിക്കേണ്ട -പി. ജയരാജൻ
text_fieldsകണ്ണൂർ: ഗൂഢാലോചനക്കേസുകൾ കാണിച്ച് സി.പി.എമ്മിനെ ഭയപ്പെടുത്താമെന്ന ധാരണ ഭരണകൂട സംവിധാനങ്ങൾക്ക് വേണ്ടെന്ന് സംസ്ഥാന സമിതി അംഗം പി. ജയരാജൻ. അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തനമാരംഭിച്ചിട്ടുണ്ടോ അവിടെയെല്ലാം ശത്രുവർഗം പാർട്ടിയെ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമം നടത്തുകയാണ്. നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. കള്ളക്കേസുകളും അപവാദ പ്രചാരണങ്ങളും അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം ഇവിടത്തെ പാർട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിച്ചാണ് മുന്നോട്ടുപോയതെന്നും ജയരാജൻ പറഞ്ഞു.
അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് സി.ബി.ഐ പ്രത്യേക കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. പി. ജയരാജനും ടി.വി. രാജേഷും കേസിൽ വിചാരണ നേരിടണമെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.