വീട്ടിലല്ലേ, വ്യായാമം മുടക്കേണ്ട
text_fieldsകോവിഡ് വന്നതോടെ പ്രതിസന്ധിയിലായത് ആരോഗ്യപരിചരണമാണ്. അൽപം നടത്തവും ചെറിയ വ്യായാമവുമൊക്കെയായി മിക്ക വീട്ടമ്മമാരും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നു. എന്നാൽ, കോവിഡ് തകിടം മറിച്ചു. പ്രഭാത നടത്തംപോലും നിന്നു. ജിംനേഷ്യം സെൻററുകൾ തുറന്നെങ്കിലും കോവിഡിനു മുമ്പുള്ള ആവേശം ആർക്കും ഇല്ല.
കാരണം മറ്റൊന്നുമല്ല. രോഗം പകരുമോ എന്ന ഭീതി. എന്നു കരുതി ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലല്ലോ. വ്യായാമം മൂന്നു ദിവസത്തിൽ കൂടുതൽ മുടങ്ങിയാൽ പിന്നെ മടി പിടികൂടുമെന്നാണ് പറയുക.
പലരുടെയും കാര്യത്തിൽ ഇത് ശരിയാകാനാണ് സാധ്യത. കോവിഡ് കാലത്ത് ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വ്യായാമത്തിനു പ്രത്യേക പങ്കുണ്ട്. ഇതുവരെ വ്യായാമം തുടങ്ങിയിട്ടില്ലെങ്കിൽ ഇപ്പോൾ അതിനുള്ള സമയമാണ്.
നടന്നു തുടങ്ങാം
നടത്തത്തേക്കാൾ മികച്ച വ്യായാമം ഇല്ല. ഏതൊരു വ്യായാമത്തേക്കാളും ഗുണം ചെയ്യും ദിവസവും 45 മിനിറ്റ് നേരത്തെ നടത്തം. അതിനു വഴിയിലേക്കിറങ്ങണമെന്നില്ല. വീട്ടുമുറ്റത്തും വീടിനകത്തും സുരക്ഷിതമെങ്കിൽ ടെറസിലും നടക്കാം. ശരീരത്തിെൻറ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും ശ്വസന വ്യവസ്ഥ മെച്ചപ്പെടുത്താനും നടത്തം ഏറെ സഹായിക്കും.
നടക്കുേമ്പാൾ ശരീരത്തിെൻറ 90 ശതമാനം പേശികളും വ്യായാമം ചെയ്യുന്നു. പതുക്കെ നടന്നുവേണം ആരംഭിക്കാൻ. ഹ്രസ്വമായ നടത്തത്തിൽ തുടങ്ങി ദീർഘ നടത്തത്തിലേക്കും ഓട്ടത്തിലേക്കും നീങ്ങണം. മറ്റേതൊരു വ്യായാമത്തിലേക്ക് കടക്കുന്നതിനു മുമ്പും ഒരാഴ്ചയെങ്കിലും നടക്കുന്നത് ശരീരത്തിെൻറ ആയാസം കുറക്കും.
വ്യായാമത്തിലേക്ക്
കോവിഡ് കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ടത് സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടകളിലാണ്. പുറത്തുപോകാതെ, വീട്ടിൽതന്നെ അത്യാവശ്യം വ്യായാമം ചെയ്യുന്നതിനു വേണ്ട ഉപകരണങ്ങൾ വാങ്ങുന്നവരുടെ തിരക്ക്. പുഷ്അപ് സ്റ്റാൻഡ്, ഡംബൽ, സൈക്കിൾ എന്നിവക്കായിരുന്നു ആവശ്യക്കാരേറെയും.
ഇവ ഉപയോഗിച്ചുള്ള വ്യായാമ മുറകൾ യുട്യൂബിൽനിന്ന് പഠിക്കാം. പല ഭാഷകളിലായി നൂറുകണക്കിന് ചാനലുകളാണ് ഇതിനു യുട്യൂബിലുള്ളത്. തുടർച്ചയായി ഉപയോഗിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഉപകരണങ്ങൾ വാങ്ങിയാൽ മതി. അല്ലെങ്കിൽ ആദ്യ ആവേശം കഴിഞ്ഞാൽ വീടിെൻറ മൂലയിലാകും. പൈസ പോയത് മാത്രം മിച്ചമാവും.
ഫ്രീ ഹാൻഡ്സ് എക്സർസൈസ്
പണം മുടക്കി കായിക ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്തവരും പുറത്ത് നടക്കാൻ പോകാൻ മടിയുമുള്ളവരുമുണ്ടാകും. വീട്ടിലിരുന്ന് സ്വയം ചെയ്യാൻ കഴിയുന്ന വ്യായാമങ്ങളാണ് ഫ്രീഹാൻഡ്സ് എക്സർസൈസുകൾ. ഇതും യുട്യൂബിൽ സുലഭം. കൂടുതൽ സമയം ഇതിനായി ചെലവഴിക്കേണ്ട.
അടുക്കളയിലെ തിരക്കുകൾക്കിടയിൽ പോലും ചെയ്യാനാവും. ആദ്യ രണ്ടുദിവസത്തെ മടി മാത്രമേ ഫ്രീഹാൻഡ്സ് എക്സർസൈസിലുള്ളൂ. പിന്നെ വ്യായാമത്തിെൻറ രസം പിടിക്കും. താൽപര്യമുള്ളവർക്ക് 'സ്കിപ്പിങ്' പോലുള്ളവയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.