ഖുര്‍ആന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത് -എസ്.കെ.എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ്. കേരളത്തിെൻറ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ ബോധപൂർവം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിെൻറ അന്വേഷണം കൃത്യമായി നടക്കട്ടെ. പക്ഷേ, വര്‍ഗീയ ശക്തികള്‍ക്ക് അവസരം സൃഷ്ടിക്കുംവിധം വിഷയം വഴിതിരിച്ചുവിടാന്‍ ആരും ശ്രമിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി. ജാബിര്‍ ഹുദവി തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.