ഗസ്സക്കായി പ്രത്യേക പ്രാർഥന നടത്തുക -സമസ്ത
text_fieldsമലപ്പുറം: ഇസ്രായേല്‍ ഭരണകൂടം ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും ഫലസ്തീന്‍ ജനതയുടെ സമാധാനത്തിനായും പ്രത്യേക പ്രാർഥന നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർഥിച്ചു.
റമദാനിലെ പവിത്രനാളുകളിലും മാര്‍ച്ച് 28ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം പള്ളികളിലും പ്രത്യേക പ്രാർഥന നടത്തണം.
ഗസ്സയില്‍ ഇസ്രായേല്‍ ഭരണകൂടം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ അരലക്ഷം കവിഞ്ഞു. ഇതില്‍ 17,000 പേര്‍ കുട്ടികളാണെന്ന കണക്കുകള്‍ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇസ്രായേല്‍ ക്രൂരതക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.