നഗര ഭരണത്തില്‍ പരാതിയുണ്ടോ, ചെയര്‍മാനെ വിളിക്കാം;‘ഹലോ കോളിങ് ചെയര്മാന്’ പദ്ധതിയുമായി ഗുരുവായൂർ
text_fieldsഗുരുവായൂര്‍: ഭരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നഗരസഭ ചെയര്‍മാനുമായി സംവദിക്കുന്നതിന് ‘ഹലോ കോളിങ് ചെയര്മാന്’ പദ്ധതി ആരംഭിക്കും.
ക്ഷേത്രത്തിന് സമീപം വിവാഹ രജിസ്ട്രേഷന് സൗകര്യം, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കുട്ടാടന്‍ പാടവികസനം, മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്ന നാടോടികള്‍ക്ക് അഭയകേന്ദ്രം, വനിത ഫിറ്റ്നസ്സ് സെന്റര്‍, തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറപ്പി യൂനിറ്റ് തുടങ്ങിയവയും വാര്‍ഷിക വികസന പദ്ധതികളിലുണ്ട്. നഗരസഭക്ക് 20 കോടിയുടെ വികസന പദ്ധതികളാണ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.എം. ഷെഫീര്‍ അവതരിപ്പിച്ച പദ്ധതികളിലുള്ളത്. സെമിനാര്‍ എന്‍.കെ. അക്ബര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.എം. ഷെഫീര്‍ പദ്ധതി അവതരിപ്പിച്ചു. വൈസ് ചെയര്പേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ സുധന്, എ.എസ്. മനോജ്, എ. സായിനാഥന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.