അറിയുന്നുണ്ടോ, അന്നമൂട്ടുന്നവെൻറ വേദന
text_fieldsനാടിനെ അന്നമൂട്ടുന്നവരുടെ പ്രശ്നങ്ങൾക്ക് ആരെങ്കിലും ചെവി കൊടുക്കുമോ? തെരഞ്ഞെടുപ്പുകാലത്തെങ്കിലും ഇത് ചർച്ചയിൽ വരേണ്ടതല്ലേ? ശാശ്വതപരിഹാരത്തിന് എത്ര നാൾ കാത്തിരിക്കണം? പാലക്കാെട്ട നെൽ കർഷകരിൽനിന്നും ആവർത്തിച്ചുയരുന്ന ചോദ്യമാണിത്.
സംഭരിക്കുന്ന നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റുന്ന ചെലവ് പൂർണമായും വഹിക്കേണ്ടത് സംഭരണ ഏജൻസിയായ സപ്ലൈകോയാണ്. എന്നാൽ, പലയിടത്തും കർഷകർ ചാക്ക് സ്വന്തമായി വാങ്ങേണ്ട സ്ഥിതി. വാഹനത്തിൽ നെല്ല് കയറ്റാൻ സർക്കാർ നിശ്ചയിച്ച ചുമട്ടുകൂലിക്ക് പുറമെ കർഷകരിൽനിന്നും അന്യായമായി കയറ്റുകൂലി വാങ്ങുന്നു. സംഭരണം പലവിധ കാരണങ്ങളാൽ നീണ്ടുപോകുന്നതും പതിവ്. എല്ലാംകൂടി കൂട്ടികിഴിച്ചാൽ വൻ നഷ്ടമാണെന്ന് കർഷകർ വേദനയോടെ പറയുന്നു.
പാലക്കാട് ജില്ലയിൽ രണ്ടാംവിള കൊയ്തെടുക്കുന്ന തിരക്കാണ് പാടങ്ങളിൽ. സംഭരണത്തിെല പതിവ് താളപ്പിഴ ഇത്തവണയുമുണ്ട്. അതുകൊണ്ടുതന്നെ കൊയ്തെടുത്ത നെല്ല് സുരക്ഷിതമായി ഭവനങ്ങളിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് കർഷകർ. ലാഭനഷ്ടങ്ങളുടെ കണക്ക് അവർ നോക്കാറില്ല. ''പരമ്പരാഗതമായി കൈമാറികിട്ടിയ കൃഷിയോടുള്ള അഭിനിവേശം മാത്രമാണ് ഇൗ രംഗത്ത് തുടരാൻ പ്രചോദനം. കഴിഞ്ഞ സീസണിൽ മഴയിൽ നശിച്ചത് ഹെക്ടർ കണക്കിന് നെല്ലാണ്. ലക്ഷങ്ങൾ നഷ്ടം. എന്നിട്ടും വായ്പയെടുത്ത് രണ്ടാംവിള ഇറക്കി. കൃഷി വിടാൻ മനസ്സുകൊണ്ട് പലരും ഒരുക്കമല്ല. കടക്കെണിയിലായി ഒരു നിവൃത്തിയും ഇല്ലാതാകുേമ്പാഴാണ് കളം വിടുന്നത്'' -പാലക്കാടൻ കർഷക മുന്നേറ്റം ജില്ല സെക്രട്ടറി സജീഷ് പറഞ്ഞു.
താങ്ങുവില 28ൽനിന്ന് 35 രൂപയെങ്കിലുമായി ഉയർത്തിയാൽ മാത്രമേ നെൽകൃഷി ലാഭകരമാവുകയുള്ളൂ. 2003 മുതൽ സംഭരണം സപ്ലൈകോ ഏെറ്റടുെത്തങ്കിലും കർഷകരുെട വറുതി പൂർണമായി മാറിയിട്ടില്ല. കുട്ടനാടും പാലക്കാടുമാണ് കേരളത്തിെൻറ നെല്ലറ. സംസ്ഥാനത്തെ നെല്ല് ഉൽപാദനത്തിെൻറ 40 ശതമാനം പാലക്കാടിെൻറ സംഭാവനയാണ്. രണ്ടു സീസണിലുമായി നാലു ലക്ഷത്തോളം ടൺ നെല്ല് ജില്ലയിൽ ഉൽപാദിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.