ജനറിക് മരുന്നിനോട് മുഖം തിരിച്ച് ഡോക്ടർമാർ; മറുവഴി തേടി കേന്ദ്രം
text_fieldsമലപ്പുറം: ജനറിക് മരുന്നുകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്നും ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സ്ഥിരം പരിശോധന സംവിധാനം വേണമെന്നും ഡോക്ടർമാർ. കുറിപ്പടിയിൽ മരുന്നുകളുടെ ജനറിക് നാമം മാത്രമേ എഴുതാവൂയെന്ന മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ) ഉത്തരവിെൻറ വെളിച്ചത്തിലാണ് ഡോക്ടർമാർ ഇത്തരം മരുന്നുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തുവന്നത്. അതേസമയം, എം.സി.െഎ അന്ത്യശാസനത്തിനും ഡോക്ടർമാർ വഴങ്ങാതായതോടെ കുറിപ്പടിയിൽ മരുന്നുകളുടെ ജനറിക് നാമം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ മറുവഴികൾ തേടിത്തുടങ്ങി.
ഡോക്ടർമാർ എഴുതുന്ന ബ്രാൻറഡ് മരുന്നുകൾക്ക് പകരം ജനറിക് മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്രം നടപടി ആരംഭിച്ചത്. എം.സി.െഎ ഉത്തരവ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ഡോക്ടർമാരും കുറിപ്പടിയിൽ എഴുതാൻ തയാറായിട്ടില്ല. മരുന്നിെൻറ കാര്യക്ഷമത ഉറപ്പുവരുത്താൻ സർക്കാർ തലത്തിൽ െറഗുലേറ്ററി സംവിധാനം നിലവിലില്ലെന്നും ശരിയായ ചട്ടങ്ങളും ഗുണനിലവാര സംവിധാനവും ഇല്ലാതെ ജനറിക് മരുന്നിന് പ്രാമുഖ്യം നൽകിയാൽ വിപരീതഫലം ഉണ്ടാക്കുമെന്നും ഇവർ പറയുന്നു.
േരാഗികൾക്ക് ലഭ്യമാവുന്നത് മോശം മരുന്നുകളാണെങ്കിൽ പഴി കേൾക്കേണ്ടിവരിക ഡോക്ടർമാരാകും. ബ്രാൻറഡ് മരുന്നുകൾക്കൊപ്പം ജനറിക് മരുന്നുകൾക്കും സർക്കാർ വില നിശ്ചയിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു. അതേസമയം, മരുന്ന് പാക്കറ്റുകളിൽ മരുന്നുകളുടെ ജനറിക് നാമം നിർബന്ധമായും പ്രദർശിപ്പിക്കാൻ മരുന്നുകമ്പനികൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ജനറിക് മരുന്നുകളുടെ വിൽപന പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി ജൻ ഒൗഷധി പദ്ധതി ജനകീയമാക്കുന്നതിെൻറ ഭാഗമായാണ് കേന്ദ്രസർക്കാറിെൻറ പുതിയ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.