Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടർ അനൂപി​െൻറ...

ഡോക്ടർ അനൂപി​െൻറ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
dr anoop krishna
cancel

കൊല്ലം: ശസ്ത്രക്രിയക്കിടയിൽ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക്​ പിറകെ ഡോക്ടർ ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.

ഡോ. അനൂപി​െൻറ ക്ലിനിക്കിൽ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി മരിക്കാനിടയായതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

കൊല്ലം സിറ്റി പൊലീസ് കമീഷണർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

ഡോക്ടർക്ക് മാനസിക സംഘർഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commisionDoctor deathDr anoop krishna
News Summary - doctor anoop's suicide; investigation order by human rights commission
Next Story