മർദിച്ച സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തില്ല; അവധി ദിവസം ജോലിയെടുത്ത് ഡോക്ടറുടെ പ്രതിഷേധം
text_fieldsആലപ്പുഴ: പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ അവധി ദിവസം അധിക ജോലിയെടുത്ത് മർദനമേറ്റ ഡോക്ടറുടെ വേറിട്ട പ്രതിഷേധം. കൂടുതൽ വാക്സിൻ വിതരണം നടത്തിയാണ് മെഡിക്കൽ ഓഫിസർ ഡോ. ശരത്ചന്ദ്രബോസ് കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി ജനപിന്തുണയേറുന്ന പ്രതിഷേധം നടത്തിയത്. ഡോക്ടർക്ക് പിന്തുണയുമായി ആരോഗ്യപ്രവർത്തകരും പങ്കാളിയായി.
സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഞായറാഴ്ച വാക്സിൻ വിതരണമില്ല. ഈസാഹചര്യത്തിൽ ആശാവർക്കർമാരുടെ സഹായത്തോടെ കൂടുതൽ ആളുകളെ കേന്ദ്രത്തിലെത്തിച്ചാണ് വാക്സിൻ വിതരണം നടത്തിയത്. അപ്രതീക്ഷിത സേവനത്തിലൂടെ നൂറുദിവസം പിന്നിട്ട രണ്ടാം ഡോഡുകാർക്കാണ് അവസരം കിട്ടിയത്. ഇത്തരത്തിൽ 500 പേർക്ക് വാക്സിനേഷൻ നൽകി.
ജൂലൈ 24ന് കൈനകരി പഞ്ചായത്തിലെ 13ാം വാര്‍ഡിലെ വാക്സിനേഷന് കേന്ദ്രത്തിലായിരുന്നു സംഭവം. ബാക്കിവന്ന വാക്സിൻ വിതരണം ചെയ്യുന്നതിെൻറ പേരിലാണ് സി.പി.എം പ്രാദേശിക നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡൻറ് 10 പേരുടെ ലിസ്റ്റ് നൽകി അവർക്ക് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. ഇത് കിടപ്പുരോഗികൾക്കായി മാറ്റിവെച്ചതാണെന്ന് പറഞ്ഞപ്പോൾ തർക്കമായി.
തുടർന്ന് കഴുത്തിനു കുത്തിപ്പിടിച്ച് മർദിെച്ചന്നാണ് ഡോക്ടറുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.