ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഉൗർജിതം; രണ്ട് ഓൺലൈൻ മാധ്യമ ഉടമകളെ ചോദ്യം ചെയ്യും
text_fieldsകൊല്ലത്ത് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ചോദ്യം ചെയ്യും. മരിക്കുന്നതിന് മുമ്പ് ഡോക്ടർ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പിൽ രണ്ട് ഓൺലൈൻ മാധ്യമ ഉടമകളുടെ പേര് രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഡോക്ടറുടെ ഫോൺ പൊലീസ് കണ്ടെടുത്തു. ആദ്യ എസ്. ലക്ഷ്മിയുടെ മരണത്തിന് ശേഷം ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വിഷയത്തിന്‍റെ പേരിൽ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് സുഹൃത്തുക്കളുടെ മൊഴി. കുട്ടിയുടെ മരണ ശേഷം വർക്കലയിലേക്ക് ഡോക്ടറെ വിളിച്ച് വരുത്തിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനിരിക്കെ അതിന് മുൻപ് തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നുവെന്നും ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന കുട്ടിയെ ആശുപത്രി വരാന്തയിൽ ഒന്നര മണിക്കൂർ കിടത്തിയെന്ന് രണ്ട് ഓൺലൈൻ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി, വ്യാജവാർത്ത എന്നീ വിഷയങ്ങളിലാണ് രണ്ട് ഓൺലൈൻ പ്രാദേശിക മാധ്യമ ഉടമകളെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.