വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsസുൽത്താൻ ബത്തേരി: ക്ലാസ്മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയില െ ഡോക്ടർക്ക് സസ്പെൻഷൻ. പാമ്പുകടിയേറ്റതാണെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തു ടർന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ജിസ മെറിനെ സസ്പെൻഡ് ചെയ്ത് ഉത്തര വിട്ടത്.
പാമ്പു കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകൾ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പ ിതാവ് പറഞ്ഞിരുന്നു. പാമ്പുകടിക്കുള്ള മരുന്നായ ആന്‍റി വെനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്‍റി വെനം നൽകാൻ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.
പാമ്പു കടിയേറ്റ ഉടൻ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അലംഭാവം കാണിച്ചതിന് അധ്യാപകൻ ഷെജിലിനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജില്ല കലക്ടർ അദീല അബ്ദുല്ല സർക്കാറിന് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് ഡി.ഡി.ഇയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്ന് രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു.
വിദ്യാർഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ലെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. രക്തമൊലിക്കുന്ന കാലുമായി വിദ്യാർഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ് ആരോപണം.
ബുധനാഴ്ച വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകൾ ഷഹല ഷെറിനാണ് (10) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.