Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 7:29 PM IST Updated On
date_range 16 Nov 2021 7:29 PM ISTകണ്ണ് പരിശോധന: ഗതാഗത വകുപ്പ് നീക്കം ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ
text_fieldsbookmark_border
കൊച്ചി: ഡ്രൈവിങ് ലൈസൻസ് എടുക്കാനും പുതുക്കാനും ആവശ്യമായ കണ്ണുപരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒപ്റ്റോമെട്രിസ്റ്റുകളെക്കൂടി പരിഗണിക്കാനുള്ള ഗതാഗത വകുപ്പിെൻറ നീക്കം ഉപേക്ഷിക്കണമെന്ന് സ്വകാര്യ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സംഘടനയായ ക്യു.പി.എം.പി.എ ആവശ്യപ്പെട്ടു.
കണ്ണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനുള്ള യോഗ്യത ഡോക്ടർമാർക്കാണ്. പാരാമെഡിക്കൽ കോഴ്സ് പാസായവർ ഡോക്ടർമാരെപ്പോലെ പ്രാക്ടീസ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിട്ടുണ്ട്.
ഒപ്റ്റോമെട്രിസ്റ്റുകൾ കണ്ണുപരിശോധന നടത്തുന്നതിൽ പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് ജോസ് മാത്യുവും സെക്രട്ടറി ഡോ. അബ്ദുൽ വഹാബും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story