കൈയൊഴിഞ്ഞത് മൂന്ന് ആശുപത്രികൾ: ഒടുവിൽ ആംബുലൻസിൽ ജേക്കബ് ജീവൻ വെടിഞ്ഞു
text_fieldsകോട്ടയം/ഗാന്ധിനഗർ: ചികിത്സ നിേഷധിച്ചതിനൊടുവിൽ രോഗി ആംബുലൻസിൽ മരിച്ച സംഭവ ത്തിൽ മൂന്ന് ആശുപത്രികൾക്കെതിരെ കേസെടുത്ത് അേന്വഷണം തുടങ്ങി. യഥാസമയം ചികിത്സ ന ൽകുന്നതിൽ വീഴ്ചവരുത്തിയ കോട്ടയം മെഡിക്കൽ കോളജ്, കാരിത്താസ്, മാതാ എന്നീ സ്വകാര് യ ആശുപത്രിക്കുമെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
ഇടുക്കി കട്ടപ്പന കേ ാഴിമല മുരിക്കാട്ടുകുടി കുമ്പളന്താനത്ത് ജേക്കബ് തോമസാണ് (ചാക്കോച്ചൻ -73) ബുധനാഴ് ച മരിച്ചത്. വെൻറിലേറ്റർ ഒഴിവിെല്ലന്ന് കാട്ടി ഒാരോരുത്തരും കൈയൊഴിഞ്ഞതോടെ ഒരു മണിക്കൂറിലധികം നീണ്ട നെട്ടോട്ടത്തിെനാടുവിൽ ബന്ധുക്കളുടെ കൺമുന്നിലായിരുന്നു മരണം. മാതാ ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലായിരുന്നു അന്ത്യം. ആശുപത്രികളുെട വീഴ്ചയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നതോെടയാണ് പൊലീസ് കേസെടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആശുപത്രികളിലേക്ക് മാർച്ച് നടത്തി. യുവമോർച്ച കാരിത്താസിലേക്ക് നടത്തിയ മാർച്ചിനിടെ ആശുപത്രിക്കുനേരെ അക്രമമുണ്ടായി. ബുധനാഴ്ച ഉച്ചക്ക് 2.23നാണ് കട്ടപ്പന സ്വകാര്യ ആശുപത്രിയിൽനിന്ന് കടുത്ത പനി ബാധിച്ച നിലയിൽ ജേക്കബ് തോമസുമായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിലെത്തി ഡോക്ടറെയും നഴ്സിനെയും കണ്ടതായും ഇവർ നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് വെൻറിലേറ്റർ ഒഴിവില്ലെന്ന് കാട്ടി പി.ആർ.ഒ തിരിച്ചയക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇതിനിടെ പി.ആർ.ഒയെ ബന്ധുക്കൾ ൈകയേറ്റം ചെയ്യുകയും ചെയ്തു.
15 മിനിറ്റോളം നീണ്ട തർക്കങ്ങൾക്കൊടുവിൽ ഇവർ ആദ്യം കാരിത്താസിലും പിന്നീട് മാതാ ആശുപത്രിയിലുമെത്തി. ഇരുആശുപത്രികളും വെൻറിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി. രോഗിയെ പ്രവേശിപ്പിക്കാനായി ചീട്ടിൽ എച്ച്1എൻ1 എന്ന് സംശയമുള്ളതായി രേഖപ്പെടുത്തിയിരുന്നു.
മാതാ ആശുപത്രിയിൽനിന്ന് വീണ്ടും മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ആശുപത്രി വളപ്പിൽെവച്ച് നെഞ്ചുവേദനയുണ്ടായി. ഈ വിവരം സ്വകാര്യ ആശുപത്രി ഡോക്ടർമാരോട് പറഞ്ഞിട്ടും അവർ പരിശോധിക്കാൻപോലും തയാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീണ്ടും മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചികിത്സാവീഴ്ച, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആശുപത്രികൾക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. ന്യുമോണിയ മൂർഛിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അതേസമയം, വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. ഡോക്ടർമാർക്ക് പിഴവ് ഉണ്ടായിട്ടിെല്ലന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുെട ഭാഗത്താണ് വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
അതേസമയം, കോട്ടയം മെഡിക്കൽ േകാളജ് പി.ആർ.ഒയെ രോഗിയുടെ ബന്ധുക്കൾ മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും പിതാവിെൻറ ജീവന് രക്ഷിക്കാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് മകള്‍ റെനി പി.ആര്.ഒയെ മര്‍ദിച്ചത്. ഇതിെൻറ സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.