രേഖാമൂലം ഉറപ്പു കിട്ടിയില്ല, ജൂനിയർ ഡോക്ടർമാരുടെ സമരം തുടരും
text_fieldsതിരുവനന്തപുരം: പെൻഷൻ പ്രായം വർധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിൽ ജൂനിയര്‍ ഡോക്ടര്‍മാർ നടത്തുന്ന സമരം തുടരും. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനാലാണ് സമരം തുടരാൻ തീരുമാനിച്ചത്. സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
നേരത്തെ മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം പിർവലിക്കുെമന്നായിരുന്നു ഡോക്ർമാർ അറിയിച്ചിരുന്നത്. എന്നാൽ ചർച്ചയിൽ പെങ്കസടുത്ത ജോയ്ൻറ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് തീരുമാനങ്ങളൊന്നും രേഖാമൂലം നേടിയെടുക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് സമരം തുടരുന്നത്. ജോയിൻറ് ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ.യു. ആർ രാഹുൽ, സെക്രട്ടറി ഡോ. മിഥുൻ മോഹൻ എന്നിവരെ നീക്കുകയും പിരിച്ചു വിടുകയും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പി.ജി അസോസിയേഷന്‍ ഭാരവാഹികളെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു. അസോസിയേഷൻ പ്രസിഡൻറായ ഡോ. മുനീർ ചാലിൽ, സെക്രട്ടറി ഡോ. രോഹിത് കൃഷ്ണ എന്നിവരെയാണ് നീക്കിയത്. ഇവർക്ക് പകരം പ്രസിഡൻറായി ഡോ. ക്രിസ്റ്റഫർ ഉദയനെയും സെക്രട്ടറിയായി ഡോ. ഗണേശ് കുമാറിനെയും തെരഞ്ഞെടുത്തു.
പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്. പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ മുഖ്യ നിബന്ധനകള്‍. എന്നാല്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച നടപടിയില്‍നിന്നു പിന്നോട്ടില്ലെന്നു സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. ജോലി ലഭിക്കില്ലെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഗണിച്ചു കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും വ്യക്തമായ ഉറപ്പു ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.