ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം ഇന്ന്
text_fieldsകോഴിക്കോട്: ദേശീയ മെഡിക്കൽ ബിൽ (എൻ.എം.സി) നടപ്പാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറാത്തതിൽ പ്രതിഷേധിച്ച് ഐ.എം.എ നേതൃത്വത്തിൽ ഡോക്ടർമാർ ശനിയാഴ്ച ഒ.പി ബഹിഷ്കരിക്കും. ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിെൻറ ഭാഗമായാണ് ‘നോ എൻ.എം.സി ഡേ’ ആചരണം. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒ.പി ബഹിഷ്കരണം.
മെഡിക്കൽ ബിൽ നടപ്പാക്കുന്നത് വൻ അഴിമതിക്കിടയാക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ബിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ ഡോക്ടർമാർ സമരം നടത്തിയതിനെത്തുടർന്ന് മരവിപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും ലോക്സഭയിൽ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടർമാർ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.