ഡോക്‌ടറുടെ കുറിപ്പടി വായിക്കാനായില്ല; സംശയം ചോദിച്ചവർക്ക് പരിഹാസ മറുപടി
text_fieldsവായിക്കാനാകാതെ ഡോക്‌ടറുടെ കുറിപ്പടികൾ പുതുമയുള്ളതല്ല. എന്നാൽ, സംശയം ചോദിച്ച സ്‌റ്റാഫ് നഴ്‌സിനും വനിത ഫാര്‍മസിസ്‌റ്റിനും കുറുപ്പടിയില്‍ തന്നെ പരിഹാസ മറുപടി നൽകിയ സംഭവം വിവാദത്തിൽ. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരേ ആരോഗ്യ മന്ത്രിക്ക് പരാതി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെയും പ്രിസ്‌ക്രിപ്‌ഷന്‍ മാനുവല്‍ ലംഘിച്ച് കുറിപ്പടി എഴുതിയെന്നാരോപിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരേയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തകനായ സി. സനല്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കുറിപ്പടിയിലെ മരുന്ന് കൃത്യമായി വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ഡോക്‌ടറെ സമീപിച്ച വനിതാ ജീവനക്കാരിയെ പരിഹസിച്ചുകൊണ്ട് `ദൈവത്തെ സിസ്‌റ്റര്‍ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്' എന്നിങ്ങനെയാണ് കുറിപ്പടിയില്‍ പരിഹാസ മറുപടി എഴുതി നല്‍കിയതെന്ന് പറയുന്നു. മറ്റൊരു ചീട്ടിലെ മരുന്ന് മനസിലാകാത്തതിനാല്‍ ഡോക്‌ടറെ സമീപിച്ച ഫാര്‍മസിസ്‌റ്റിനെയോ സ്‌റ്റാഫ് നേഴ്‌സിനെയോ അപമാനിക്കുന്ന രീതിയില്‍ ഡെറിഫിലിന്‍ എന്ന് മലയാളത്തി എഴുതി നല്‍കിയതും വിവാദമായി. പൊതുവെ ഡോക്ടർമാരുടെ കുറിപ്പടിയിലെ ഭാഷക്കെതിരെ വിമർശനം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.