പ്രശ്നങ്ങളോട് സർക്കാർ കണ്ണടയ്ക്കരുത്; നിരീക്ഷണാവധി പുനഃസ്ഥാപിക്കണമെന്ന് ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയുള്ള ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണാവധി പുനഃസ്ഥാപിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. കോവിഡ് വാർഡിൽ തുടർച്ചയായി പത്തുദിവസം ജോലി ചെയ്യുന്നവർക്ക് ലഭിച്ചിരുന്ന ഏഴുദിവസത്തെ നിരീക്ഷണാവധി കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചിരുന്നു.
ഏഴുമാസമായി മതിയായ വിശ്രമമോ അവധിയോ ഇല്ലാതെയാണ് ആരോഗ്യപ്രവർത്തകർ ജോലിയെടുക്കുന്നതെന്നും ഇൗ സാഹചര്യത്തിൽ നിരീക്ഷണാവധി ലഭ്യമാക്കണമെന്നും ആരോഗ്യസെക്രട്ടറിക്ക് നൽകിയ കത്തിൽ സംഘടന ആവശ്യപ്പെട്ടു.
തുടർച്ചയായ ജോലിമൂലം ശാരീരികവും മാനസികവുമായി സമ്മർദമനുഭവിക്കുകയാണ് ആരോഗ്യപ്രവർത്തകർ. പി.പി.ഇ കിറ്റ് പോലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗവും ഇൗ സാഹചര്യങ്ങളെ രൂക്ഷമാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് ആരോഗ്യപ്രവർത്തകരാണ് കോവിഡ് പോസിറ്റിവാകുന്നത്. സുരക്ഷാ കാരണങ്ങളാൽ വീട്ടിൽനിന്ന് മാറി സ്വന്തം നിലയ്ക്ക് താമസസൗകര്യം ഒരുേക്കണ്ടിവരുന്നതിനാൽ അധിക സാമ്പത്തിക െചലവുമുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുനേരെ സർക്കാർ കണ്ണടയ്ക്കുകയാണ്. മാത്രമല്ല, പ്രതിദിനം ജോലിഭാരം കൂടുകയുമാണ്. തുടർച്ചയായി കോവിഡ് വാർഡിൽ ജോലിയെടുക്കുന്നതിനാൽ രോഗബാധക്ക് സാധ്യതയുണ്ട്.
സാലറി കട്ടിൽ പിടിച്ച ശമ്പളവിഹിതം ആരോഗ്യപ്രവർത്തകർക്ക് സാധ്യമാകും വേഗത്തിൽ തിരികെ നൽകണം. തുടർന്നുള്ള സാലറി കട്ടിൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തരുത്. ലീവ് സറണ്ടർ ആനുകൂല്യം അനുവദിക്കണം. ആരോഗ്യപ്രവർത്തകർക്കും റിസ്ക് അലവൻസ് ഏർപ്പെടുത്തണമെന്നും കെ.ജി.എം.ഒ.എ ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.