ആശുപത്രി ആക്രമണങ്ങൾ: സംസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചു
text_fieldsതിരുവനന്തപുരം: വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചു. ഒ.പി വിഭാഗത്തിലെ മുഴുവൻ ഡോക്ടർമാരും രാവിലെ ഒമ്പത് മുതൽ ഒരു മണിക്കൂർ പ്രിസ്ക്രിപ്ഷൻ എഴുതാതെ പ്രതിഷേധത്തിൽ പങ്കുചേർന്നു. കൂടാതെ ഡോക്ടർമാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് രാവിലെ ഡ്യൂട്ടിക്കെത്തിയത്.
കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, പി.ജി മെഡിക്കൽ സ്റ്റുഡൻറ്സ് അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡൻറ്സ് അസോസിയേഷൻ, ക്വാളിഫൈഡ് ൈപ്രവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്നീ സംഘടനകളാണ് ഐ.എം.എ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ അണിചേർന്നത്.
ഡൽഹിയിലെ രാജ്ഘട്ടിൽ നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.