ഡോക്ടര്‍മാരുടെ സമരം ഇന്ന്, ഒ.പി ബഹിഷ്കരിക്കും, ശസ്ത്രക്രിയകൾ നടത്തില്ല
text_fieldsതിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നൽകുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിെൻറ ഉത്തരവില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് സമരം നടത്തും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (െഎ.എം.എ) ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയവയും പെങ്കടുക്കും. സമരത്തിെൻറ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുൾപ്പെടെ നടത്തില്ല.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യൻറ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വർഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തരബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന തീരുമാനം വന്‍ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഐ.എം.എ പ്രസിഡൻറ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വൈദ്യശാസ്ത്രരംഗത്ത് സര്‍ക്കാറിെൻറ ഇടപെടലുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിെൻറ കടക്കല്‍ കത്തിെവക്കലാണ്. അണുമുക്ത സംവിധാനങ്ങളോ അനസ്തേഷ്യ അടക്കമുള്ള സൗകര്യങ്ങളോ ഇല്ലാതെ ആറാം നൂറ്റാണ്ടിലേതുപോലെ ശസ്ത്രക്രിയ നടത്താനുള്ള തീരുമാനം ജനങ്ങളെ വന്‍ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അവര്‍ കൂട്ടിച്ചേർത്തു. തനതായ ആയുഷ് ചികിത്സാരീതികളുടെ അടിത്തറ നശിപ്പിക്കുന്നതാണ് തീരുമാനമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡൻറ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കറും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.