Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്​ടർമാർ...

ഡോക്​ടർമാർ കരുതിയിരിക്കുക; സൗജന്യം പറ്റിയാൽ പിടിവീഴും 

text_fields
bookmark_border
doctor
cancel

മ​ല​പ്പു​റം: മ​രു​ന്ന്​ നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി അ​വി​ശു​ദ്ധ​ബ​ന്ധം സ്ഥാ​പി​ച്ച ഡോ​ക്​​ട​ർ​മാ​ർ മെ​ഡി​ക്ക​ൽ​ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ (എം.​സി.​െ​എ) നി​രീ​ക്ഷ​ണ​ത്തി​ൽ. കേ​ര​ള​മ​ട​ക്കം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വ്യാ​പ​ക പ​രാ​തി​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ്​ ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്. മ​രു​ന്നു​ക​മ്പ​നി​ക​ൾ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ ന​ൽ​കു​ന്ന​താ​യും സൗ​ജ​ന്യ വി​ദേ​ശ​യാ​ത്ര​യ​ട​ക്കം ഒ​രു​ക്കു​ന്ന​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ല ഡോ​ക്​​ട​ർ​മാ​രും ചി​ല ക​മ്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ്​ സ്ഥി​ര​മാ​യി കു​റി​ക്കു​ന്ന​ത്. ഇ​ത്​ ഫാ​ർ​മ ക​മ്പ​നി​ക​ളും ഡോ​ക്​​ട​ർ​മാ​രും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ബ​ന്ധ​ത്തി​ന്​ തെ​ളി​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കു​റി​പ്പ​ടി​യി​ൽ മ​രു​ന്നു​ക​ളു​ടെ രാ​സ​നാ​മം (ജ​ന​റി​ക്​ നാ​മം) നി​ർ​ബ​ന്ധ​മാ​യും എ​ഴു​ത​ണ​മെ​ന്ന എം.​സി.​െ​എ നി​ർ​ദേ​ശം എ​വി​െ​ട​യും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. 

സ​ർ​ക്കാ​ർ​ ഡോ​ക്​​ട​ർ​മാ​ർ​പോ​ലും ഇ​ത​വ​ഗ​ണി​ക്കു​ക​യാ​ണ്. മ​രു​ന്നു​വി​ല ഉ​യ​ർ​ത്തി കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന വ​ൻ​കി​ട ക​മ്പ​നി​ക​ളെ തു​ണ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ​ഭൂ​രി​പ​ക്ഷം ഡോ​ക്​​ട​ർ​മാ​രും തു​ട​രു​ന്ന​ത്. ജ​ൻ​ഒൗ​ഷ​ധി ഷോ​പ്പു​ക​ൾ വ​ഴി ഗു​ണ​മേ​ന്മ​യു​ള്ള ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി​യി​ട്ടും രാ​സ​നാ​മം കു​റി​പ്പ​ടി​യി​ൽ എ​ഴു​താ​ൻ ഡോ​ക്​​ട​ർ​മാ​ർ സ​ന്ന​ദ്ധ​മ​ല്ല. ഡോ​ക്​​ട​ർ​മാ​രും കു​ടു​ബാം​ഗ​ങ്ങ​ളും ഫാ​ർ​മ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ഒ​രു ആ​നു​കൂ​ല്യ​വും സ്വീ​ക​രി​ക്ക​രു​െ​ത​ന്നാ​ണ്​ എം.​സി.​െ​എ മാ​ർ​ഗ​രേ​ഖ. മെ​ഡി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സു​ക​ൾ, പ​രി​ശീ​ല​നം തു​ട​ങ്ങി​യ പേ​രി​ലാ​ണ്​ മ​രു​ന്നു​ൽ​പാ​ദ​ക ക​മ്പ​നി​ക​ൾ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ വി​ദേ​ശ ടൂ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സം​ശ​യാ​സ്​​പ​ദ വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന ഡോ​ക്​​ട​ർ​മാ​രെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. തെ​ളി​വ്​ ല​ഭി​ച്ചാ​ൽ ര​ജി​സ​്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന്​ എം.​സി.​െ​എ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdoctorsmalayalam newsmedicine companyMCI
News Summary - doctors who get anything free fron medical rep shoul held - kerala news
Next Story