സമരം ചെയ്യുന്ന ഡോക്ടർമാരെ പുറത്താക്കും: കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണം എടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഡോക്ടര്‍മാര്‍. ഇത് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്‍റല്‍ കോളെജുകളിലെ ഡോക്ടര്‍മാര്‍ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു. ഡിസംബര്‍ 31 ന് മന്ത്രിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം ഒത്തുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളെ പി.ജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയാണ് ഇന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാരില്‍ നിന്ന് വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം തുടരുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.