ഒ.പി സമയത്ത് ഡോക്ടർമാർ മരുന്ന് കമ്പനിക്കാരെ കാണരുതെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഒ.പി സമയത്ത് മരുന്ന് കമ്പനികളുടെ പ്രതിനിധികളുമായി ഡോക്ടറുമാർ കൂടിക്കാഴ്ച നടത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മരുന്നുകളുടെ ജനറിക് നാമങ്ങൾ മതിയെന്ന സർക്കാർ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികൾ ഡോക്ടറുടെ സമയം കളയുന്നത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ഒ.പി സമയം രോഗികളെ പരിശോധിക്കാൻ വേണ്ടി മാത്രം ഡോക്ടർമാർ മാറ്റിവെക്കണമെന്നും കമീഷൻ നിർദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം കൃത്യമായി നടപ്പാക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം നിർദേശിക്കണമെന്ന് കേന്ദ്രസർക്കാറിെൻറ ഉത്തരവ് ഉെണ്ടന്നും അതിനാൽ മരുന്ന് കമ്പനികളുടെ പ്രതിനിധികൾ ഡോക്ടെറ കാണേണ്ടതില്ലെന്നും ഡയറക്ടറുെട റിപ്പോർട്ടിൽ പറയുന്നു.
രോഗികളെ നോക്കേണ്ട സമയത്തുള്ള പതിവാണ് ഇത്തരം കാഴ്ചകളെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത് ദീർഘനേരം നീളാറുണ്ട്. രോഗികൾ നോക്കുകുത്തികളായി ക്യൂവിൽ നിൽക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. മരുന്ന് കമ്പനികൾ വിൽപന വർധിപ്പിച്ച് ലാഭം നേടാനാണ് ശ്രമിക്കുന്നത്. അവർക്ക് വരിയിൽ നിൽക്കുന്നവരുടെ വിഷമം മനസ്സിലാകില്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഷെഫിൻ കവടിയാർ നൽകിയ പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.