രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം നൽകും
text_fieldsതിരുവനന്തപുരം: രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം നൽകാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിലവിൽ അഞ്ചു ദിവസം വരെ വേണ്ടിവരുന്നുണ്ട്. ഡിജിറ്റൽ കോപ്പി ഡിജിലോക്കറിൽ ലഭ്യമാക്കും. ബാങ്കിങ് ഇടപാട് പോലെ വസ്തുവിന്റെ ടൈറ്റിൽ പരിശോധന ഡിജിലോക്കർ മുഖേന കഴിയുമെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടി നൽകി.
നിലവിലെ ചട്ടങ്ങൾപ്രകാരം ആധാരങ്ങൾ തയാറാക്കുന്നതിന് ലൈസൻസ് ഉള്ള ആധാരമെഴുത്തുകാരൻ, അഡ്വക്കറ്റ്, ആധാരത്തിലെ കക്ഷികൾ എന്നിവർക്ക് അധികാരമുണ്ട്. സർക്കാർ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഫോം രൂപത്തിൽ ആധാരങ്ങളിൽ ആധാരമെഴുത്ത് ലൈസൻസി അഡ്വക്കറ്റ്, ആധാര കക്ഷികൾ എന്നിവർ ആധാരം തയാറാക്കുന്ന രീതിയാണ്. രജിസ്ട്രേഷൻ നടപടിക്രമങ്ങളും ആധാരഭാഷയും സാധാരണക്കാർക്കു കൂടി മനസ്സിലാകുന്ന വിധത്തിൽ ലളിതവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.