കെ.പി.സി.സി പ്രസിഡന്റ് മുന്നിലുണ്ടാകുമ്പോൾ കേരളത്തില്‍ ബി.ജെ.പിക്ക് നേതൃത്വം ആവശ്യമുണ്ടോ? -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെ.പി.സി.സി പ്രസിഡന്റ് മുന്നിലുണ്ടാകുമ്പോൾ കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻമന്ത്രി എം.എം. മണിയെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചിമ്പാൻസിയോട് ഉപമിച്ചതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു റിയാസ്.
'വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്.. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ. ഇതിനെ സുധാകരന്‍ ന്യായീകരിക്കുകയും ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ മണി എന്ന് പറയുകയും ചെയ്തു. ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്‍റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ ?' -എന്നാണ് റിയാസ് ചോദിച്ചത്.
അതേസമയം, അധിക്ഷേപ പരാമർശം വിവാദമായപ്പോൾ ഖേദ പ്രകടനവുമായി കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നുമാണ് സുധാകരൻ പറഞ്ഞത്. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
'ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' സുധാകരൻ വ്യക്തമാക്കി.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് കുറിപ്പ്:
വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്..
ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ.
കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ ശ്രീ. മണി എന്ന് പറയുകയും ചെയ്തു.
ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്‍റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്.
സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെപിസിസി പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.