വൈകിയോ ക്രൈസിസ് മാനേജ്മെൻറ്?
text_fieldsവലിയ വിപത്തിൽനിന്നു രക്ഷനേടാനുള്ള മുന്നൊരുക്കമാണ് കോടിയേരി ബാലകൃഷ്ണെൻറ സ്ഥാനമാറ്റം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മുറുകുന്ന വേളയിൽ ബിനീഷ് കോടിയേരിയുടെ കേസിൽ ഉണ്ടാകാനിടയുള്ള വികാസങ്ങളെ മുൻനിർത്തിയുള്ള നടപടിയാണിതെന്ന് പലരും കരുതുന്നു.
തെരഞ്ഞെടുപ്പിെൻറ ഫലം വേണ്ടത്ര തൃപ്തമല്ലെങ്കിൽ പാർട്ടിയുടെയും ഭരണത്തിെൻറയും നേതൃത്വം ഒരുമിച്ചു മാറണമെന്ന ചിന്ത നേതൃത്വത്തിനുണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാൽ, ബിനീഷ് കേസ് പാർട്ടിക്കു ന്യായീകരിക്കാനാകാത്ത വിധം വികസിക്കുമോയെന്ന തോന്നലിൽ പാർട്ടി സെക്രട്ടറിയുടെ മാറ്റം വേഗത്തിലാകുകയായിരുന്നു.
തെരെഞ്ഞടുപ്പിൽ സി.പി.എമ്മും ഇടതുപക്ഷവും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇൗ കേസുകൾ പാർട്ടിയെയോ ഭരണനേതൃത്വെത്തയോ ബാധിച്ചിട്ടില്ല എന്ന േതാന്നലല്ല, പാർട്ടിയുടെ വേരോട്ടത്തിലുള്ള ആത്മവിശ്വാസമാണ് കാരണം. തദ്ദേശ തെരെഞ്ഞടുപ്പിൽ ഏതു മോശം കാലാവസ്ഥയിലും ഇടതുപക്ഷമാണ് കേരളത്തിൽ വിജയിക്കാറുള്ളത്. അത് സി.പി.എമ്മിെൻറ താഴെക്കിടയിലുള്ള കെട്ടുറപ്പുകൊണ്ടാണ്. ആ കെട്ടുറപ്പിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല.
ആരോപണങ്ങളെ നേരിടാനുള്ള കരുത്ത് കീഴ്ഘടകങ്ങളിൽ ഇേപ്പാഴും പാർട്ടിക്കുണ്ടെന്ന് നേതൃത്വം കരുതുന്നു. അതിനു പുറമെ ജോസ് കെ. മാണി ഗ്രൂപ്പിനെ കൂടെ കൂട്ടിയതുവഴി മുന്നണി ശക്തിയാർജിച്ചതായും നേതൃത്വം ധരിച്ചിട്ടുണ്ട്. അതിനാലാണ് കോടിയേരിയുടെ മകനെതിരെ വന്ന കേസ് ഏറെ ഗൗരവമുള്ളതായിട്ടുകൂടി പാർട്ടി സെക്രട്ടറിക്ക് അതിൽ ബന്ധമിെല്ലന്ന് ന്യായീകരിച്ചതും ഒരു തീരുമാനമെടുക്കാൻ ഏറെ ആലോചിച്ചതും.
സാധാരണഗതിയിൽ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങെള ബാധിക്കുന്ന കേസുകളെ വ്യക്തിപരമായി കാണുന്ന പാർട്ടിയല്ല സി.പി.എം. പാർട്ടിയുടെ തിരുവനന്തപുരം ജില്ല സെക്രട്ടറിയായിരുന്ന എം. സത്യനേശെൻറ മകൻ ഇപ്പോൾ ജയിലിൽ കഴിയുന്ന മണിച്ചൻ എന്ന അബ്കാരി മുതലാളിയിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയയാളാണെന്ന് ആരോപണം വന്നയുടനെ സത്യനേശനെ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചിരുന്നു.
സമാനസംഭവങ്ങൾ കൊല്ലത്തും തൃശൂരും ഉണ്ടായി. എന്നാൽ, സംസ്ഥാന സെക്രട്ടറിയുടെ പ്രശ്നം വന്നപ്പോൾ സി.പി.എം ആ വഴി ചിന്തിച്ചില്ല. സെക്രട്ടറിക്ക് കേസുമായി ബന്ധമിെല്ലന്നും ബിനീഷിെൻറ വ്യക്തിപരമായ പ്രശ്നമാണതെന്നുമാണ് പാർട്ടി ന്യായീകരിച്ചത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുെട ഒാഫിസ് ആേരാപണങ്ങളാൽ കുടുങ്ങിക്കിടക്കവെ പാർട്ടി സെക്രട്ടറിയുടെ മകെൻറ കേസിൽ ധിറുതിപിടിച്ച നിലപാടുകൾ ദോഷം ചെയ്യുമെന്ന ഭയം മാത്രമായിരുന്നില്ല, ആരോപണങ്ങളെ തള്ളിക്കളയാൻ മാത്രം ശക്തി നേതൃത്വത്തിനുണ്ട് എന്ന അമിത ആത്മവിശ്വാസവും കാരണമായിരുന്നു.
പിടിച്ചുനിൽക്കാൻ പരമാവധി നോക്കി. എന്നാൽ, പിടിവിട്ടുപോകുമെന്ന തോന്നലാണ് ഇപ്പോൾ ഇൗ മാറ്റത്തിനു കാരണം. പാർട്ടി സെക്രട്ടറിയുെട അസുഖം മാത്രമാണ് മാറ്റത്തിനു കാരണമെന്ന് പ്രവർത്തകരും കരുതുന്നില്ല. സെക്രട്ടറി ചികിത്സക്കായി അമേരിക്കയിൽ പോയപ്പോൾ ചുമതല മറ്റാരെയും ഏൽപിച്ചില്ല. അവധിയും എടുത്തില്ല. നേതാക്കളെ നേതൃത്വത്തിൽനിന്ന് മാറ്റുേമ്പാൾ ലോകെത്തവിടെയും കമ്യൂണിസ്റ്റ് പാർട്ടികളിൽ കാണാറുള്ള പ്രതിഭാസമാണ് ചികിത്സക്ക് അവധിയെടുക്കൽ.
സി.പി.എം അഖിലേന്ത്യ സെക്രട്ടറി പദവിയിൽനിന്നു സാക്ഷാൽ ഇ.എം.എസ് പോലും മാറി തിരുവനന്തപുരത്തെത്തിയത് വിശ്രമത്തിെൻറ പേരിലായിരുന്നു എന്നത് ചരിത്രം. നേതാവിനെ മാറ്റാതിരിക്കാനാണ് തീരുമാനമെങ്കിൽ എത്ര സുഖമില്ലാതായാലും പാർട്ടി മാറ്റുകയുമില്ല. ചടയൻ ഗോവിന്ദൻ മരണമടഞ്ഞത് ഏറെക്കാലെത്ത ചികിത്സക്കു ശേഷവും പാർട്ടി സെക്രട്ടറിയായിത്തന്നെയായിരുന്നു. അതിനാൽ, കോടിയേരിയുടെ മാറ്റം സൗഹൃദപരമാണെന്ന് ആരും കരുതുന്നില്ല.
കോടിയേരി മാറുേമ്പാൾ ആര് ചുമതല ഏൽക്കണമെന്നതും പാർട്ടിക്ക് പ്രശ്നംതെന്ന. കോടിയേരിയേക്കാൾ സീനിയറാണ് ഇ.പി. ജയരാജൻ. പിണറായി വിജയന് വിശ്വസ്തനുമാണ്. അതിനേക്കാൾ സീനിയറും സൈദ്ധാന്തികനുമാണ് എം.എ. ബേബി. അതിലും മുതിർന്ന എസ്. രാമചന്ദ്രൻ പിള്ള ഇപ്പോൾ കേരളത്തിൽതന്നെയുണ്ട്. എസ്.ആർ.പി പിണറായിക്ക് ഏറ്റവും വിശ്വസ്തനാണ്.
എന്നാൽ, അദ്ദേഹെത്ത നിർദേശിച്ചാൽ പ്രായത്തിെൻറ പേരിൽ മറ്റൊരു നിർേദശം കേന്ദ്ര നേതൃത്വത്തിൽനിന്നുണ്ടാകാം. എം.എ. ബേബിയെ അഖിലേന്ത്യ സെക്രട്ടറി നിർദേശിച്ചാൽ സംസ്ഥാന നേതൃത്വം അംഗീകരിക്കേണ്ടിവന്നേക്കാം. അത് പിണറായിക്ക് സുഖകരമായ മാറ്റമായിരിക്കില്ല. പിന്നീടുള്ളത് എം.വി. ഗോവിന്ദൻ മാസ്റ്ററാണ്. അദ്ദേഹെത്ത നിർേദശിച്ചാൽ അത് കണ്ണൂർലോബിയിൽ പലവിധ പരിഭവങ്ങളുയർത്താം. അതിനാൽ, മുഖ്യമന്ത്രിക്ക് ഏറ്റവും സൗകര്യം കണ്ണൂരിനു പുറത്ത് വിശ്വസ്തനായ ഒരാളാണ്. കൂട്ടത്തിൽ ചെറുപ്പമെങ്കിലും എ. വിജയരാഘവൻ വരുന്നത് അങ്ങനെയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അനുസരിച്ച് ഇനിയും മാറ്റം വരാം. ഫലം വൻ വിജയമാണെങ്കിൽ അത് ഭരണനേട്ടമായി വിലയിരുത്തപ്പെടും. നിയമസഭ തെരഞ്ഞെടുപ്പിലെ ജയസാധ്യതയായി പാർട്ടിയും മുന്നണിയും കാണും. എങ്കിൽ ഭരണം ഇതേ നിലയിലോ കുറേക്കൂടി മെച്ചപ്പെടുത്തിയോ കാലാവധി പൂർത്തിയാക്കും. നേരിയതെങ്കിലും തിരിച്ചടിയാണുണ്ടാകുന്നതെങ്കിൽ ഭരണനേതൃത്വത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കാം. പഞ്ചായത്തു തെരെഞ്ഞടുപ്പിലെ ഫലം കണ്ട് പാഠം പഠിക്കാതെ നിയമസഭ തെരെഞ്ഞടുപ്പിലും കടുത്ത പരാജയം സംഭവിച്ചാൽ പാർട്ടിയുടെ നിലനിൽപുതന്നെ അവതാളത്തിലാകുമെന്നതിനാൽ പാപഭാരം ഭരണനേതൃത്വം ഏറ്റെടുക്കേണ്ടി വരും.
അതിനു വഴിെവക്കാതെ സ്വയം മാറാൻ സന്നദ്ധത കാണിച്ചാൽ ആേരാപണങ്ങളിൽനിന്ന് ഒരളവുവരെ രക്ഷെപ്പടാം. ഇൗ ചിന്ത, പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ മാത്രമല്ല, മുന്നണിയിെല ചില പ്രമുഖ നേതാക്കളും പങ്കുെവച്ചുകഴിഞ്ഞിട്ടുണ്ട്. അതിനാൽ, കോടിയേരിയുടെ അവധിയപേക്ഷയും പോക്കുംകൊണ്ട് എല്ലാം കഴിഞ്ഞു എന്ന് ആരും കരുതുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും ആ വക കാര്യങ്ങളിലും തീർപ്പുണ്ടാക്കുക. ആ ഘട്ടത്തിൽ ഇനി ആരെന്നതിനും ചോദ്യമുണ്ടാകില്ല. എസ്.ആർ.പിക്ക് അവിടെ റോൾ ഉണ്ടാകാം. ഇതുവരെ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നു വിശദീകരിക്കാൻ പ്രവർത്തകർക്കു കഴിഞ്ഞിരുന്നു. സെക്രട്ടറി മാറേണ്ടിവന്ന സാഹചര്യത്തിൽ ആ വക വിശദീകരണങ്ങൾക്ക് അത്ര വിശ്വാസ്യത ഉണ്ടാകില്ല. തെരഞ്ഞെടുപ്പു രംഗത്തുള്ള പ്രവർത്തകർക്ക് ഏറെ വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.