രാഷ്ട്രീയ ബന്ധമുള്ളവരെ നിയമിക്കുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല
text_fieldsതേഞ്ഞിപ്പലം: രാഷ്ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പത്തുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നു എന്നപരാതി വാസ്തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല.
സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ നിയമിക്കുന്നതെന്നും സർവകലാശാല സംസ്ഥാന മനുഷ്യാവാകാശ കമീഷനെ അറിയിച്ചു.
ടെക്നീഷ്യൻ നിയമനം ചോദ്യംചെയ്ത ഹർജി ഹൈകോടതിയുടെ പരിഗണനയിലാണെന്നും സർവകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നു. ചേേലമ്പ്ര സ്വദേശി രാജേഷ് പട്ടേൽ സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് സർവകലാശാല വിശദീകരണം സമർപ്പിച്ചത്.
പരാതിക്കാരന് ടെക്നീഷ്യൻ തസ്തികയിൽ തുടർനിയമനം നൽകാത്തതിനെതിരെയാണ് പരാതി സമർപ്പിച്ചത്. പരാതിക്കാരന് ഐ.ടി.ഐ സർട്ടിഫിക്കറ്റില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.
വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.