Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൂക്കുമന്ത്രിസഭക്ക്...

തൂക്കുമന്ത്രിസഭക്ക് സാധ്യത; സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
K. Surendran
cancel

കാസർകോട്: പ്രീ പോൾ സർവേ ഫലത്തോട് പൂർണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി സർവേയിൽ പറഞ്ഞതിനേക്കാൾ നേട്ടമുണ്ടാക്കും. കേരളത്തിൽ തുടർഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ് ലിം ലീഗിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികൾ ബി.ജെ.പിയിൽ ചേരുമെന്നും കെ. സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ എ​ൻ.​ഡി.​എ​ക്ക്​ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ സീറ്റ് ല​ഭി​ക്കാ​മെ​ന്നാണ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ർ പ്രീ ​പോ​ൾ സ​ർ​വേ പ്ര​വ​ചി​ച്ചത്. എ​ൻ.​ഡി.​എ​ക്ക് -18 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കും.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് 20 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ക്കാം. ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ സീ​റ്റ് നേ​ടും. മ​ധ്യ​കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക്​ പൂ​ജ്യം മു​ത​ൽ ഒ​രു സീ​റ്റ് വ​രെ​യു​മാ​ണ് സർവേ പ്ര​വ​ചി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക്​ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ സീ​റ്റ് ല​ഭി​ച്ചേ​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendranpre poll surveyBJP
News Summary - Does not fully agree with the survey results says K Surendran
Next Story