പെൻഷൻ ലഭിക്കുന്നില്ല; പരാതിയുമായി ആദിവാസികൾ
text_fieldsഅടിമാലി: ക്ഷേമപെൻഷനുകൾ കിട്ടാതെ ആദിവാസികൾ. അടിമാലി, മാങ്കുളം, ഇടമലക്കുടി, ദേവികുളം, വട്ടവട, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആദിവാസികൾക്ക് പെൻഷൻ കിട്ടുന്നില്ലെന്നാണ് പരാതി. വാർധക്യം, വിധവ, വികാലാംഗ പെൻഷനുകളാണ് മുടങ്ങിയത്. വികാലാംഗ പെൻഷൻ ലഭിക്കാൻ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. എന്നാൽ, ഇത് എങ്ങനെ ലഭിക്കുമെന്നതിനെക്കുറിച്ച് ഇവർക്ക് അറിയില്ല.
പട്ടികവർഗ വകുപ്പോ, വനസംരക്ഷണ വിഭാഗമോ, ആശാവർക്കർമാരോ ഇത്തരത്തിൽ ഒരറിയിപ്പ് ഇവർക്ക് നൽകുന്നുമില്ല.പെൻഷൻ ലഭിക്കുന്നില്ല; പരാതിയുമായി ആദിവാസികൾ
ഗ്രാമസഭ ചേരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാമെന്നിരിക്കെ ഇതിനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഈ സാഹചര്യത്തിൽ കലക്ടർക്ക് പരാതി നൽകി കാത്തിരിക്കുയാണ് ആദിവാസികൾ. കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ ഊരുമൂപ്പൻ മായാണ്ടി, കാഞ്ചിയൻ എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.