Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2022 3:52 PM IST Updated On
date_range 28 Sept 2022 5:03 PM ISTനായ്ക്കൾ കടിക്കാനോടി; നിയന്ത്രണം തെറ്റിയ സൈക്കിളിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്
text_fieldsbookmark_border
കായംകുളം: ആക്രമിക്കാൻ പാഞ്ഞെത്തിയ നായ് കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി വേഗത കൂട്ടിയ സൈക്കിളിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്. വേലഞ്ചിറ ജനശക്തി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുതുകുളം പുത്തൻചിറയിൽ ഡയനോരയുടെ മകൻ അദ്വൈത് എസ്. കുമാറിനാണ് (14) പരിക്കേറ്റത്.
കണ്ടലൂർ വേലഞ്ചിറ അമ്പലമുക്കിന് സമീപം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. നായകൾ പാഞ്ഞടുക്കുന്നത് കണ്ട് വേഗത്തിൽ ചവിട്ടിയതോടെ നിയന്ത്രണം തെറ്റി സൈക്കിൾ മറിയുകയായിരുന്നു. കൈക്ക് സാരമായ മുറിവേറ്റങ്കിലും ഇത് വകവെക്കാതെ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ബഹളം കേട്ട് വന്നവരെ കണ്ടാണ് നായകൾ പിന്തിരിഞ്ഞത്. അദ്വൈതിന് സമീപത്തെ പ്രാഥമിക കേന്ദ്രത്തിൽ ചികിത്സ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story