Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2022 6:49 AM GMT Updated On
date_range 16 Sep 2022 6:49 AM GMTവാക്സിനേഷന് ക്യാമ്പിനിടെ ജീവനക്കാരെ സഹായിക്കാനെത്തിയ ആളെ നായ് കടിച്ചു
text_fieldsbookmark_border
കടുത്തുരുത്തി: വാക്സിനേഷന് ക്യാമ്പിനിടെ മൃഗാശുപത്രി ജീവനക്കാരെ സഹായിക്കാനെത്തിയ ആളെ നായ് കടിച്ചുപരിക്കേല്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കടുത്തുരുത്തിയിലാണ് സംഭവം.
മങ്ങാട് സ്വദേശി മൂക്കന്ചാത്തി രാജുവിനാണ് (50) കടിയേറ്റത്. രാജുവിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുത്തുരുത്തി പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തില്‍ മൂന്നു ദിവസമായി വാക്സിനേഷന് ക്യാമ്പ് നടന്നു വരുകയായിരുന്നു. സമാപനദിനമായ വ്യാഴാഴ്ച ക്യാമ്പിന്റെ അവസാന സമയത്താണ് രാജുവിന് നായുടെ കടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story