Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവളർത്തുനായെ...

വളർത്തുനായെ സ്​കൂട്ടറിന്​ പിന്നിൽ മൂന്നുകിലോമീറ്റർ കെട്ടിവലിച്ചു VIDEO

text_fields
bookmark_border
cruelty to animals
cancel
camera_alt

എടക്കരയില്‍ ഓടുന്ന സ്​കൂട്ടറിന്​ പിന്നിൽ കെട്ടിവലിച്ച്​ അവശനിലയിലായ വളർത്തുനായ

എടക്കര (മലപ്പുറം): എടക്കരയില്‍ ഓടുന്ന സ്​കൂട്ടറിന്​ പിന്നിൽ വളർത്തുനായെ മൂന്നുകിലോമീറ്ററോളം കെട്ടിവലിച്ചു. എടക്കര കരുനെച്ചി സ്വദേശി സേവ്യർ ആണ് കൊടുംക്രൂരത ചെയ്​തത്​. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിങ്കുളം മുതൽ മുസ്​ലിയാരങ്ങാടി വരെയാണ് നായെ നടുറോഡിലൂ​ടെ കെട്ടിവലിച്ച്​ കൊണ്ടുപോയത്​.

സേവ്യറും ഇയാളുടെ മകനുമാണ്​ സ്​കൂട്ടറിൽ ഉണ്ടായിരുന്നതത്രെ. പിന്നിൽ നിന്ന് ആളുകൾ വിളിച്ചെങ്കിലും ഇവര്‍ നിർത്തിയില്ല. ഒടുവിൽ, ഉമ്മർ വളപ്പിൽ എന്ന പൊതുപ്രവർത്തകൻ ഇവരെ പിന്തുടർന്ന് സ്കൂട്ടർ നിർത്തിക്കുകയായിരുന്നു. തുടർന്ന്​ സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകള്‍ തടിച്ചുകൂടി ബഹളംവെച്ചതോടെ നായുടെ കെട്ടഴിച്ചുവിട്ടു.

നായ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.എൽ. 11. എ.ഡബ്ല്യു 5684 സ്​കൂട്ടറിലാണ്​ നായെ കെട്ടിവലിച്ചത്​. വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ്​ ഈ ക്രൂരത ചെയ്​തതെന്ന്​ സേവ്യർ പൊലീസിനോട്​ പറഞ്ഞു.

മുന്‍പ് എറണാകുളത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഓടുന്ന കാറിന്​ പിറകിലാണ്​ അന്ന് നായെ കെട്ടിവലിച്ചത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogAnimalscruelty to animals
News Summary - dog tied to running scooter for 3 km
Next Story