കാറിന് പിന്നില്‍ നായെ കെട്ടിവലിച്ച സംഭവം; വാഹനത്തിന്‍റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും
text_fieldsകുന്നുകര: വളര്‍ത്തു നായെ കാറിന് പിന്നില്‍ കെട്ടിയിട്ട് റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കിയതായി ജില്ല റൂറല്‍ എസ്.പി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവുകുപ്പ് കണ്ടെടുത്ത കാര്‍ ശനിയാഴ്ച ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്‍െറ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ ആര്‍.ടി.ഒക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും എസ്.പി അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കാര്‍ ഉടമയും ഡ്രൈവറുമായ കുന്നുകര ചാലക്ക സ്വദേശി യൂസഫിനെ അറസ്റ്റ് ചെയ്തിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11 എ, ബി പ്രകാരവും, ഐ.പി.സി 428 പ്രകാരവും മൂന്നു മാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ചാലാക്ക കവലയിലാണ് യൂസഫ് ടാക്സി കാര്‍ ഓടിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് യൂസഫിന്‍റെ വീട്ടില്‍ അപ്രതീക്ഷിതമായത്തെിയതായിരുന്നു നായ്. കരുണ തോന്നി നായക്ക് പതിവായി ഭക്ഷണം നല്‍കിയതോടെ നായ യൂസഫിന്‍റെ വീട്ടില്‍ നിന്ന് മാറാതെയായി.
കുറെ കഴിഞ്ഞപ്പോള്‍ നായെ തീറ്റി പോറ്റുന്നതും സംരക്ഷിക്കുന്നതും ബാധ്യതയാവുകയായിരുന്നു. അതോടെ പല തവണ നായെ പലയിടങ്ങളില്‍ ഉപേക്ഷിച്ചെങ്കിലും യൂസഫിന്‍റെ വീട്ടില്‍ തിരിച്ചത്തെുക പതിവായിരുന്നു. അക്കാരണത്താലാണ് കഴിഞ്ഞ ദിവസവും നായെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നാണ് യൂസഫ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആരും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് യൂസഫിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ശിക്ഷ നടപടിയെന്നും പൊലീസ് പറഞ്ഞു. ചാലാക്ക - കുത്തിയതോട് റോഡില്‍ കണ്ണാക്കല്‍പാലത്തിന് സമീപമായിരുന്നു യൂസഫ് നായയെ ഉപേക്ഷിച്ചിരുന്നത്. മുവ്വാറ്റുപുഴ ആസ്ഥാനമായ 'ദയ' അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്‍റ് ടി.ജെ.കൃഷ്ണന്‍ നായയെ കണ്ടത്തെി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ നടത്തിയ ശേഷം നായയുടെ സംരക്ഷം ഏറ്റെടുത്തിട്ടുണ്ട്.
തെരുവില്‍ ഉപേക്ഷിക്കുകയും ക്രൂരമായ പീഢനത്തിരയാക്കുകയും ചെയ്ത ഒന്നര ഡസനോളം നായ്ക്കളെ കൃഷ്ണന്‍ വീട്ടില്‍ വളര്‍ത്തി സംരക്ഷിച്ച് വരികയാണ്. മനുഷ്യ ക്രൂരതയെ കാരുണ്യം കൊണ്ട് തലോടിയ കൃഷ്ണനും ക്രൂരതയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി കരിമ്പാട്ടൂര്‍ അഖിലിനും സംഭവത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിലും ടെലിഫോണിലൂടെയും അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.