Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികനെ...

വയോധികനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു

text_fields
bookmark_border
വയോധികനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു
cancel
camera_alt

ശങ്കരൻ

​കുറ്റിപ്പുറം: എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു. വടക്കേക്കളത്തിൽ ശങ്കരൻ​​ (65) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാൾ കളി കഴിഞ്ഞ് വരുന്നവരാണ് ഇ​ദ്ദേഹത്തെ പരിക്കേറ്റ നിലയിൽ കണ്ടത്. ശരീരമാകെ നായ്ക്കൾ​ കടിച്ചുപറിച്ച നിലയായിരുന്നു.

തുടർന്ന് കുറ്റിപ്പുറം താലൂക്ക്​ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സിന്ധു, വിനോദിനി, പ്രീത, മണി. പ്രദേശത്ത് തെരുവുനായ്​ ശല്യം രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogdog bitedemise
News Summary - dogs attacked and killed old man
Next Story