വളർത്തു നായ്ക്കളോട് റെയിൽവേയുടെ അവഗണന; ദമ്പതികൾ നിയമനടപടിക്ക്
text_fieldsകാസർകോട്: യാത്രാനുമതി കിട്ടാതെ െറയിൽവേ സ്റ്റേഷനിൽ അവഗണിക്കപ്പെട്ട വളർത്തു നായ്ക്കളുടെ അവകാശത്തിനു വേണ്ടി ദമ്പതികൾ നിയമനടപടിക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ പി.എം. ബിജുവും ഷലീനയുമാണ് ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട ജാക്ക്, റിക്കി എന്നീ നായ്ക്കൾക്കു വേണ്ടി നിയമ നടപടിക്കൊരുങ്ങുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്ത് മാവേലി എക്സ്പ്രസിൽ രണ്ടു നായ്ക്കളെയും തിരുവനന്തപുരത്ത് എത്തിക്കാൻ ശനിയാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു നായ്ക്ക് മാത്രം ഡോഗ്ബോക്സ് അനുവദിച്ച് യാത്ര വിലക്കിയത് വിവാദമായിരുന്നു. തുടർന്ന് ഷലീനയും രണ്ടു വളർത്തുനായ്ക്കളും പുലരുംവരെ സ്റ്റേഷനിൽ കഴിഞ്ഞുകൂടി. ഇത് മിണ്ടാപ്രാണികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായി കണ്ടുകൊണ്ടാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
ഞായറാഴ്ച പുലർച്ച പരശുരാം, ഏറനാട് എക്സ്പ്രസുകളിലായാണ് നായ്ക്കളെ തിരുവനന്തപുരത്ത് എത്തിച്ചത്. കോട്ടയത്ത് എത്തിയതോടെ ജാക്കിന് പനിവന്നു. മിണ്ടാപ്രാണികളോട് കാണിച്ച ക്രൂരതക്കെതിരെ മേനക ഗാന്ധി അധ്യക്ഷയായ മൃഗസംരക്ഷണ ക്ഷേമ ബോർഡിനും കാസർകോട് കലക്ടർക്കും പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർക്കുമാണ് പരാതി നൽകുന്നതെന്ന് ഷലീനയും ഭർത്താവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.