Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂവാറ്റുപുഴ നഗരത്തിൽ...

മൂവാറ്റുപുഴ നഗരത്തിൽ വൻ തീപിടിത്തം; കെട്ടിട സമുച്ചയം കത്തിനശിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ നഗരത്തിൽ വൻ തീപിടിത്തം; കെട്ടിട സമുച്ചയം കത്തിനശിച്ചു
cancel

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ വൻ തീപിടിത്തം. നാല് മുറികളുള്ളകെട്ടിട സമുച്ചയം കത്തിനശിച്ചു. കോടതി മന്ദിരത്തി​​െൻറയടക്കം ചില്ലുകൾ തകർന്നുവീണു. ഓക്സിജൻ സിലിണ്ടർ  പൊട്ടിത്തെറിച്ചുണ്ടായ വൻ സ്ഫോടനത്തിൽ നഗരത്തിലെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ കെട്ടിടങ്ങൾ കുലുങ്ങി. നിരവധി കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

നഗരത്തിലെ കച്ചേരിത്താഴത്ത് കോടതി സമുച്ചയത്തിന്​ സമീപം പ്രവർത്തിക്കുന്ന ഫ്രിഡ്ജ് സർവിസിങ് സ്ഥാപനത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്.  വാഴപ്പിള്ളി സ്വദേശി നടുകുടി ജോസി​​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സർവിസ് സ​​െൻററിൽനിന്നും പൊട്ടി​െത്തറി ഉണ്ടാകുകയും തുടര്‍ന്ന് തീ ആളിപ്പടരുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറും റെഫ്രിജറേറ്ററി​​െൻറ കംപ്രസറുകളും പൊട്ടിത്തെറിച്ചതാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

തീ പടർന്ന തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിച്ച് വരുന്ന അഡ്വ.പി.ആര്‍. രാജുവി​​െൻറ വക്കീല്‍ ഓഫിസും പൂര്‍ണമായും അഗ്‌നിക്കിരയായി. സ്‌ഫോടനത്തി​​െൻറ പ്രകമ്പനത്താല്‍ സമീപത്തുള്ള അഡ്വ.ടോം ജോസി​​െൻറ ഓഫിസി​​െൻറ ഗ്ലാസുകള്‍ പൂര്‍ണമായും, മംഗളം ബ്യൂറോ ഓഫിസി​​െൻറ ചില്ലുകള്‍ ഭാഗികമായും തകര്‍ന്നു. ഉറവക്കുഴി കണ്ണങ്ങനായില്‍ അലിക്കുഞ്ഞി​​െൻറ കൂള്‍ബാറി​​െൻറ മേല്‍ക്കൂരയുടെ ഷീറ്റുകളും അടര്‍ന്ന് വീണു. കോടതി മന്ദിരത്തി​​െൻറ ജനലുകളുടെ ഗ്ലാസുകളും പൊട്ടി. സ്ഫോടന ശബ്്ദമുയർന്നതോടെ കത്തു പിടിച്ച കെട്ടിടത്തിലുണ്ടായവർ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്ത മൊഴിവായി.

സ്‌ഫോടനത്തി​​െൻറ പ്രകമ്പനം നഗരത്തി​​​െൻറ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെട്ടു. സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയ തോതില്‍ നാശനഷ്്ടമുണ്ടായിട്ടുണ്ട്. അഗ്‌നിബാധ ഉണ്ടായ ഉടന്‍  ഫ്രിഡ്ജുകളും, വാഷിങ്​ മെഷീനുകളുമെല്ലാം ഓടിക്കൂടിയ നാട്ടുകാര്‍ നീക്കം ചെയ്തതിനാല്‍ നാശനഷ്്ടം കുറഞ്ഞു. വന്‍ സ്‌ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡായ കാവുംപടി റോഡില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

മൂവാറ്റുപുഴ ഫയര്‍ ഓഫിസര്‍ ജോണ്‍.ജി.പ്ലാക്കില്‍, അസിസ്​റ്റൻറ് ഫയര്‍മാന്‍ എം.എസ്.സജി, ലീഡിങ്​ ഫയര്‍മാന്‍ കെ.പി. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ സ്​റ്റേഷനുകളിലെ നാല് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും, പൊലീസും നാട്ടുകാരും, മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. നടുക്കുടി ജോസിന് ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്്ടമുണ്ടായതായി കണക്കാക്കുന്നു. അഡ്വ.പി.ആര്‍. രാജുവി​​െൻറ വക്കീല്‍ ഓഫിസ് പൂര്‍ണമായും കത്തി നശിച്ചു. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് കത്തിനശിച്ച കെട്ടിടം. ഇതില്‍ നിന്നുമുയര്‍ന്ന തീയും, പുകയും കിലോമീറ്ററുകള്‍ ദൂരത്തില്‍ കാണാമായിരുന്നു.


നഗരം നടുക്കിയ സ്ഫോടനം
കോടതി സമുച്ചയത്തിന്​ സമീപമുണ്ടായ സ്ഫോടനം നഗരത്തെ നടുക്കി. സംഭവം എന്തെന്നറിയാതെ വ്യാപാരികളും നാട്ടുകാരും സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് കച്ചേരിത്താഴത്ത്   വക്കീല്‍ ഓഫിസിൽ നിന്നും, ഫ്രിഡ്ജ് സർവിസ് സ്ഥാപനത്തിൽനിന്നും തീയും പുകയും ഉയരാൻ തുടങ്ങിയത്. ഫ്രിഡ്ജ് റിപ്പയറിങ്​ ഷോപ്പില്‍ നിന്നാണ് ഉഗ്രശബ്്ദത്തില്‍ പൊട്ടിത്തെറി ഉണ്ടായത്. നഗരഹൃദയത്തിൽ സംഭവമുണ്ടായതിനാൽ ഗതാഗതം താറുമാറായി. നഗരം മുഴുവൻ കച്ചേരിത്താഴത്തേക്ക് ഒഴുകിയെത്തി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് യൂനിറ്റ്​ തീ അണക്കാൻ ശ്രമി​െച്ചങ്കിലും ശമനമുണ്ടാകാതെ വന്നതോടെ

കോതമംഗലം സ്്റ്റേഷനിൽനിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിമണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നാട്ടുകാരും, പൊലീസും സഹായത്തിനായി എത്തി. സർവിസ് സ​​െൻററിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ നീക്കിയതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. സംഭവമറിഞ്ഞ് സ്ഥലത്ത് വന്‍ജനാവലിയും തടിച്ച് കൂടി. സംഭവമറിഞ്ഞ് എല്‍ദോ എബ്രഹാം എം.എല്‍.എ, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആര്‍. മുരളീധരന്‍, മൂവാറ്റുപുഴ സി.ഐ. ജയകുമാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മണിക്കൂറുകളോളം കാവുംപടി റോഡില്‍ ഗതാഗതവും സ്തംഭിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifirekerala newsmalayalam newsDoll making unit
News Summary - Doll making unit fire-Kerala news
Next Story