Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2023 8:11 PM IST Updated On
date_range 9 Nov 2023 8:11 PM ISTഡോളർ, സ്വർണക്കടത്ത്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: ഡോളർ, സ്വർണക്കടത്ത് കേസുകളിലെ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഈ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേരള ജനപക്ഷം പാർട്ടി ചെയർമാൻ പി.സി. ജോർജ്.
കേസുകളിലെ യഥാർഥ പ്രതിയെ ഇരുട്ടിൽ നിർത്തി സഹായികളെയെല്ലാം പ്രതികളാക്കിയുള്ള കസ്റ്റംസ് പ്രിവന്‍റിവ് കമീഷണർ രാജേന്ദ്രകുമാറിന്‍റെ ഉത്തരവ് പക്ഷപാതപരമാണ്.
2017 ജനുവരിയിലെ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തോടെയാണ് ഈ കള്ളക്കടത്തിന്‍റെ തുടക്കമെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ജുഡീഷ്യൽ അന്വേഷണത്തിന് മാത്രമേ സാധിക്കൂവെന്നും ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story