പാചക വാതകം: വര്‍ധിപ്പിച്ചത് രണ്ടു രൂപ; ഈടാക്കുന്നത് 54 രൂപ
text_fieldsപത്തനംതിട്ട: 14.2 കിലോ പാചക വാതക സിലിണ്ടറിന് 2.07 രൂപ വര്‍ധിപ്പിച്ചതായാണ് സര്‍ക്കാര്‍ വാദമെങ്കിലും യഥാര്‍ഥത്തില്‍ വര്‍ധന 53 മുതല്‍ 55 രൂപവരെ. വര്‍ധനക്ക് അനുസരിച്ച് സബ്സിഡിയില്‍ കുറവ് വന്നതായും അറിയുന്നു. കഴിഞ്ഞ ഒന്നിനാണ് അവസാനം പാചക വാതക സിലിണ്ടറിനു വില കൂട്ടിയത്.
2.07 രൂപ വര്‍ധിപ്പിച്ചത് അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സലിണ്ടറിന് 423.09 രൂപയില്‍നിന്ന് 425.06 രൂപയായി ഉയരുമെന്നും അറിയിച്ചിരുന്നു. സബ്സിഡി നിരക്കിലുള്ള 12 സിലിണ്ടറിനു ശേഷമുള്ള ഓരോ സിലിണ്ടറിനും 54.5 രൂപ പ്രകാരം വര്‍ധിക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, കേരളത്തില്‍ രണ്ടു രൂപക്ക് പകരം 53 രൂപക്ക് മുകളിലാണ് വര്‍ധന.
പത്തനംതിട്ടിയില്‍ കഴിഞ്ഞ മാസം 556.5 രൂപയായിരുന്ന സിലിണ്ടറിനു ശനിയാഴ്ച ഈടാക്കിയത് 611 രൂപ. ഇതേസമയം, കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 608 രൂപയാണ് കഴിഞ്ഞ ദിവസം ഈടാക്കിയത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 53 മുതല്‍ 55 രൂപവരെയാണ് വര്‍ധന. ഓയില്‍ കമ്പനികളില്‍നിന്ന് തയാറാക്കി നല്‍കിയ വിലയാണ് ഈടാക്കുന്നതെന്ന് ഏജന്‍സികള്‍ പറയുന്നു. എന്നാല്‍, കമ്പനി കസ്റ്റമര്‍ കെയറില്‍നിന്ന് ഇതിനു കൃത്യമായ വിശദീകരണം നല്‍കുന്നില്ല. ദൂരമനുസരിച്ച് വിലയില്‍ വ്യത്യാസം വരുമെന്നാണ് അവരുടെ വിശദീകരണം. ബില്ലില്‍ രേഖപ്പെടുത്തിയ തുകയാണ് നല്‍കേണ്ടതെന്നും അവര്‍ പറയുന്നു. സിലിണ്ടറിന് 600 രൂപക്ക് മേലെയാണ് വിലയെന്നും അറിയിച്ചു.
ഇതേസമയം, സബ്സിഡി നല്‍കുന്നതിനു നിശ്ചയിച്ച അടിസ്ഥാന വിലയില്‍ വര്‍ധന വരുന്നതിനാല്‍ സബ്സിഡി നിരക്ക് കുറയമത്രേ. കേരളത്തില്‍ 453 രൂപ കണക്കാക്കിയാണ് സബ്സിഡി നല്‍കുന്നതെന്നാണ് അറിയുന്നത്. പത്തനംതിട്ട ഉള്‍പ്പെടുന്ന കോട്ടയം സെക്ടറില്‍ 138 രൂപയാണ് ഒരു സിലിണ്ടറിന്‍െറ സബ്സിഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.