Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമർദനത്തിനിരയായ...

മർദനത്തിനിരയായ ഗർഭിണിയുടെ അരക്കുതാഴെ തളർന്നു; ഭർത്താവിനെതിരെ കേസ്​

text_fields
bookmark_border
മർദനത്തിനിരയായ ഗർഭിണിയുടെ അരക്കുതാഴെ തളർന്നു; ഭർത്താവിനെതിരെ കേസ്​
cancel

പൊന്നാനി: ഗർഭിണിയായ യുവതിയെ നടുറോഡിൽ ഭർത്താവ് ക്രൂരമായി മർദിച്ചു. തുടർന്ന്​ യുവതിയുടെ അരക്കു​താഴെ തളർന്നു. കൊല്ലം പുനലൂർ സ്വദേശി ചെറുവിള പുത്തൻവീട്ടിൽ ജറീനയെയാണ് (19) വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭർത്താവ് റാസിഖ് നടുറോഡിൽ മർദിച്ചത്. ഇയാൾക്കെതിരെ പൊലീസ്​ കേസെടുത്തു.

പൊന്നാനി പൊലീസ് സ്​റ്റേഷന് സമീപത്ത്​ നാല്​ ദിവസം മുമ്പായിരുന്നു​ സംഭവം. സംഭവം കണ്ട നാട്ടുകാരാണ്​ മർദനം തടഞ്ഞ്​ യുവതിയെ പൊന്നാനി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പൊലീസിൽ പരാതി നൽകിയെങ്കിലും വനിത പൊലീസില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക്​ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ ജറീനയുടെ അരക്കു​താഴെ തളർന്നത്​. തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഡിസംബറിലാണ്​ ഇവർ വിവാഹിതരായത്. മയക്കുമരുന്നിനടിമയായ റാസിഖും കുടുംബവും സ്ത്രീധനത്തി​​​െൻറ പേരിൽ യുവതിയെ മർദിക്കുന്നത് പതിവാണെന്ന്​ നാട്ടുകാർ പറയുന്നു. ഗർഭിണിയായതോടെ ഇതിൽ സംശയം പ്രകടിപ്പിച്ചും അലസിപ്പിക്കണമെന്ന്​ പറഞ്ഞും മർദിക്കാറുണ്ടെന്ന് ജറീന പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdomestic violencemalayalam newsPregnant Women
News Summary - Domestic violence- kerala news
Next Story