വീട് പൂട്ടി ഭർതൃവീട്ടുകാർ സ്ഥലംവിട്ടു; യുവതിയും കുഞ്ഞുങ്ങളും പെരുവഴിയിൽ
text_fieldsകോലഞ്ചേരി: യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും പുറത്താക്കി വീട് പൂട്ടി ഭർതൃവീട്ടുകാർ സ്ഥലം വിട്ടു. പൂതൃക്ക പഞ്ചായത്തിലെ പാലക്കാമറ്റത്താണ് സംഭവം. കൂത്താട്ടുകുളം സ്വദേശിനി അഞ്ജു(36)വിനെയും ഏഴും അഞ്ചും വയസ്സുള്ള െപൺകുഞ്ഞുങ്ങളെയും പുറത്താക്കിയാണ് ഭർത്താവിെൻറ ബന്ധുക്കൾ വീട് പൂട്ടി സ്ഥലം വിട്ടത്. രണ്ടുദിവസമായി ഇവർ കഴിയുന്നത് വീടിന് പുറത്താണ്. നാട്ടുകാർ നൽകിയ കട്ടിലാണ് ഏക ആശ്രയം. സമീപവാസികളാണ് ഭക്ഷണവും മറ്റും നൽകുന്നത്.
പാലക്കാമറ്റം കുന്നത്ത് മാത്തുക്കുട്ടി-സൂസൻ ദമ്പതികളുടെ മകൻ ജെയ്മോെൻറ ഭാര്യയാണ് അഞ്ജു. ഒമ്പതുവർഷം മുമ്പാണ് ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന ജെയ്മോൻ സൗദിയിൽ നഴ്സായ അഞ്ജുവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ജോലി ഉപേക്ഷിച്ച അഞ്ജു ഭർത്താവിനൊപ്പം കൊറിയയിലായിരുന്നു. ഇതിനിടെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. രണ്ട് പെൺകുഞ്ഞുങ്ങളായതോടെ ഭർത്താവും കുടുംബവും നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയതായി അഞ്ജു പറയുന്നു. പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുെന്നന്ന പേരിൽ വിവാഹമോചനത്തിനും ശ്രമം ആരംഭിച്ചെത്ര. ഭർത്താവ് വിവാഹമോചന ഹരജിയും നൽകി. ഭർതൃവീട്ടിലെ പീഡനങ്ങൾക്കെതിരെ അഞ്ജു കോലഞ്ചേരി കോടതിയിലും ഹരജി നൽകി. ഇവരെ മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാക്കരുതെന്ന കർശന നിർദേശം കോടതി ഭർതൃവീട്ടുകാർക്ക് നൽകി. സ്വന്തം വീട്ടിൽനിന്ന് ദിവസങ്ങൾക്ക് മുമ്പാണ് അഞ്ജു ഭർതൃവീട്ടിലെത്തിയത്. ബുധനാഴ്ച താനും കുട്ടികളും പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് ഭർതൃമാതാപിതാക്കളും ഭർതൃസഹോദരിയും വീട് പൂട്ടി സ്ഥലം വിട്ടതെന്ന് അഞ്ജു പറയുന്നു. ഇതോടെ ഇവർ വീടിനുമുന്നിൽ കഴിച്ചുകൂട്ടി. സംഭവമറിഞ്ഞ് നാട്ടുകാരും വീടിനുമുന്നിൽ തടിച്ചുകൂടി. വനിത കമീഷൻ അംഗം അഡ്വ.ഷിജി ശിവജിയും പുത്തൻകുരിശ് പൊലീസും വാർഡ് അംഗം അടക്കം ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.