Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ പീഡിപ്പിച്ച...

ഭാര്യയെ പീഡിപ്പിച്ച കേസിൽ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും പിഴയും

text_fields
bookmark_border
ഭാര്യയെ പീഡിപ്പിച്ച കേസിൽ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും പിഴയും
cancel

ഇരിങ്ങാലക്കുട: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് ഒരു വര്‍ഷം തടവും 25,000 രൂപ പി ഴയും ശിക്ഷ. കല്ലൂര്‍ സ്വദേശി തോപ്പില്‍ അരുണ്‍ നിശ്ചലിനെയാണ്​ ഇരിങ്ങാലക്കുട അഡീഷനല്‍ അസിസ്​റ്റൻറ്​ സെഷന്‍സ് ജ ഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്​. ഭര്‍തൃമാതാവിനെ കുറ്റക്കാരിയല്ലെന്നുകണ്ട്​ വെറുതെ വിട്ടു.

ഭാര്യയെ കഠിനമായി ദേഹോപദ്രവമേൽപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്​തുവെന്നാണ്​ കേസ്​. സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങളും പണവും സ്വന്തം ആവശ്യങ്ങൾക്കെടുത്തും ചെക്കുകള്‍ ദുരുപയോഗം ചെയ്തും സ്ഥലം പണയപ്പെടുത്തിയും വിശ്വാസ വഞ്ചന ചെയ്തുവെന്നും പരാതിയുണ്ടായിരുന്നു. പുതുക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ഒ. പോള്‍സണ്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violence
News Summary - domestic violence
Next Story