ഡൊമിനിക് വധം: മകൾക്കും മരുമകനും ജീവപര്യന്തം
text_fieldsതിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച കഠിനംകുളം മര്യനാട് ഡൊമിനിക് വധക്കേസിൽ ഒന്നും രണ്ടും പ്രതികളായ മകൾക്കും മരുമകനും ജീവപര്യന്തവും അഞ്ചാം പ്രതിയായ സി.പി.എം പ്രാദേശിക േനതാവിന് ഏഴുവർഷം തടവും ശിക്ഷ. മരിച്ച ഡൊമിനിക്കിെൻറ മകൾ ഡാളി എന്ന ഷാമിനി (34) ഭർത്താവ് ബിജിൽ റോക്കി (40) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനും, അയൽവാസിയും സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവുമായ നാഗപ്പനെ ഏഴുവർഷം തടവിനുമാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്.
കേസിലെ മൂന്നാംപ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്. നാലാംപ്രതി ഡേവിഡ് ഒളിവിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 201 വകുപ്പ് പ്രകാരമുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷയും തെളിവ് നശിപ്പിച്ചതിന് അഞ്ചാംപ്രതിക്ക് ഏഴുവർഷം തടവുമാണ് ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് മൂന്ന് പ്രതികളെയും ജയിലിലേക്കയച്ചു.
2007 ആഗസ്റ്റ് ആറിനാണ് ഡൊമിനിക്കിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.