നിങ്ങളൊഴിവാക്കുന്ന വസ്ത്രങ്ങൾ മറ്റൊരാൾക്ക് ഉപകരിക്കാം
text_fieldsകോഴിക്കോട്: വേണ്ടത്ര വസ്ത്രമില്ലാത്തതിനാൽ തണുപ്പ് കാലത്ത് ഇന്ത്യയില്‍ അനേകമാളുകളാണ് മരണപ്പെടുന്നത്. അതേസമയം, നമ്മുടെയൊക്കെ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ വസ്ത്രങ്ങൾ കത്തിച്ചു കളയുകയോ ഒഴിവാക്കുകയോ ആണ് പതിവ്. അങ്ങനെ കളയുന്ന വസ്ത്രം കൊണ്ട് മറ്റൊരാളുടെ ജീവൻ വരെ രക്ഷിച്ചേക്കാമെന്ന സത്യം ആരും തിരിച്ചറിയുന്നില്ല. വസ്ത്രങ്ങൾ എങ്ങിനെ അവിടെയെത്തിക്കുമെന്നാണ് അപ്പോൾ പലരും ചിന്തിക്കുക. ഡൽഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'ഗൂഞ്ച്' എന്ന സന്നദ്ധ സംഘടന ഒഴിവാക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നു.
ഉപയോഗിക്കുന്നതോ പഴയതോ പുതിയതോ ആയ വസ്ത്രങ്ങള്‍ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കാനാണ് സംഘടനയുടെ തീരുമാനം. എല്ലാ പ്രായത്തിലും പെട്ടവര്‍ക്കുള്ള വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, തണുപ്പ് വസ്ത്രങ്ങള്‍, കമ്പിളി, പുതപ്പ്, വിരിപ്പ്, കര്‍ട്ടന്‍ തുടങ്ങി എല്ലാതരം തുണിത്തരങ്ങളും ഇവർ ശേഖരിക്കുന്നു (അടിവസ്ത്രങ്ങളും രക്തക്കറ പുരണ്ടവയും ഒഴികെ). 'ദാന്‍ ഉത്സവ്' എന്നറിയപ്പെടുന്ന വാരാചരണത്തിന്‍റെ ഭാഗമായാണീ ശേഖരണം.
കോഴിക്കോട് ജില്ലയിൽ സില്‍ക്കി വെഡിങ്സ് (അരയിടത്തുപാലം), യൂത്ത് സെന്‍റർ (നാഷണൽ ആശുപത്രിക്കടുത്ത്), 4 ജി സ്മാർട്ട്ഫോൺ കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ശേഖരണ കേന്ദ്രങ്ങള്‍. മറ്റൊരാള്‍ക്ക് ഉപകരിക്കുന്ന ഏതുതരം പഴയ വസ്ത്രങ്ങളും ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഗൂഞ്ച് കോഴിക്കോട് വളണ്ടിയര്‍ കളക്ടീവ് കോ ഓഡിനേറ്റര്‍ മുഹമ്മദ് ഷമീമിനെ 9447383951 ഈ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.