'മെസ്സിയെ കൊണ്ടുവരുന്ന തുക വയനാടിന് നൽകൂ, മെസ്സിയെ ടി.വിയിൽ കണ്ടോളാം'; സോഷ്യൽ മീഡിയ
text_fieldsമലപ്പുറം : 'മെസ്സിയെ കൊണ്ടുവരുന്ന 250 കോടി വയനാടിന് നൽകൂ, മെസ്സിയെ ടി.വിയിൽ കണ്ടോളാം' ഈ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.
വയനാട് പുനരധിവാസ പദ്ധതികൾ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ മെസ്സിയെത്തുന്ന കാര്യം വീണ്ടും ചർച്ചയാവുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
മെസ്സിയും സംഘവും കേരളത്തിൽ പന്തുതട്ടുമെന്ന വാർത്ത വീണ്ടും ചർച്ചയായതോടെ കേരളത്തിലെ കായികമേഖലയുടെ ദുരവസ്ഥ പങ്കുവെച്ച് കേരളത്തിലെ ഫുട്ബോൾ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വാക്കേറ്റങ്ങളും തർക്കങ്ങളും നടന്നു.
മെസ്സിയെ പോലെയുള്ള ഒരു വലിയ താരത്തെയും അർജൻറീന ടീമിനെയും കേരളത്തിൽ എത്തിച്ചത് കൊണ്ട് കായികമേഖലക്ക് എന്ത് ഗുണമാണെന്നായിരുന്നു വിമർശകരുടെ പ്രധാന ചോദ്യം. എന്നാൽ മെസ്സിയെത്തുന്നതോടെ കേരളത്തിന്‍റെ ഫുട്ബോൾ സ്നേഹം കടൽ കടന്ന് പോകുമെന്നും അത് ശുഭകരമായ ഒരു തുടക്കമായിരിക്കുമെന്ന് മറുവിഭാഗവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.