Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്മസ്​...

ക്രിസ്മസ്​ ആഘോഷിക്കരുത്​; അന്യ മതസ്ഥരെ അനുകരിക്കരുത്​ -ഹമീദ്​ ഫൈസി അമ്പലക്കടവ്​

text_fields
bookmark_border
Abdul Hameed Faizy Ambalakadavu
cancel

കോഴിക്കോട്​: ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്‍റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്​ലിം സമുദായത്തിലേക്ക്​ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന്​ എസ്​​.വൈ.എസ്​ നേതാവ്​ അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ്​. 2003ൽ ഒരു മുസ്‌ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാധ്യക്ഷൻ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടാടെടുത്തത് ഓർമിപ്പിച്ചുള്ള ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ അമ്പലക്കടവ്​ ക്രിസ്മസ്​ ആചാരങ്ങൾ കടത്തിക്കൂട്ടുന്നതിനെ വിമർശിച്ച്​ രംഗ​ത്തെത്തിയത്​. ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിൽ നിന്ന്​:

‘‘ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതന് ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻമാർ നിർദേശിച്ചിരുന്നത്. ഇസ്‌ലാമിക ഭരണകൂടം ഇതര മതസ്ഥർക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം.

ഇസ്‌ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു. പക്ഷേ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കർമശാസ്ത്ര ഗ്രന്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.

2015ൽ നിലവിളക്ക് കൊളുത്തൽ വിവാദമുണ്ടായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതിപ്രകാരം. "മറ്റൊരു മതത്തിന്‍റെ പ്രത്യേക ആചാരം സ്വീകരിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്​ലിയാർ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ എന്നിവർ പറഞ്ഞു. നിലവിളക്ക് കൊളുത്തൽ ഹിന്ദു മതവിഭാഗത്തിന്‍റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കൽ ഇസ്‌ലാമിക വിശ്വാസികൾക്ക് അനുവദനീയം അല്ല."


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaChristmas celebrationAbdul Hameed Faizy Ambalakadavu
News Summary - Don't celebrate Christmas; Don't imitate other religions -hameed faizy ambalakkadavu
Next Story