സർക്കാറും പൊലീസും പ്രകോപനം സൃഷ്ടിക്കരുത് –കുമ്മനം
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം അനുവദിച്ച് പ്രകോപനം സൃഷ്ടിക്കാതിരി ക്കാന്‍ സംസ്ഥാന സര്‍ക്കാറും പൊലീസും ശ്രദ്ധിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ ് കുമ്മനം രാജശേഖരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തീർഥാടനകാലത്ത് ഇത്തരം പ്രകോപനം സര്ക്കാര്ഭാഗത്തുനിന്നുണ്ടായതാണ് സംഘര്‍ഷമുണ്ടാക്കിയത്. അത്തരം ശ്രമങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. വിശ്വാസികള്‍ക്ക് സമാധാനപരമായി ദര്‍ശനം നടത്താന്‍ സാഹചര്യമൊരുക്കണം.
യുവതീപ്രവേശനം അനുവദിച്ചുള്ള പഴയവിധി സ്റ്റേ ചെയ്യുന്നുവെന്നോ ഇല്ലെന്നോ പറയുന്നില്ലെങ്കിലും വിശാലബെഞ്ചിന് വിട്ടതോടെ സ്റ്റേ അന്തര്‍ഗതമാണ്. ഇതരമതങ്ങള്‍ അനുവര്‍ത്തിക്കുന്ന ആചാരങ്ങള്‍ സംബന്ധിച്ചും സമ്പൂര്‍ണ ബെഞ്ച് പരിശോധിക്കണമെന്ന് വിധിയിലുണ്ട്. മുസ്ലിം ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും അതില്‍ ഉള്‍പ്പെടും.
ഇതരമതങ്ങളിലെ ആചാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും സര്‍ക്കാറും നിലപാട് വ്യക്തമാക്കണം. പിണറായി സർക്കാറിെൻറ നവോത്ഥാനത്തില്‍ അവയൊക്കെ ഉള്‍പ്പെടുമോയെന്ന് ജനങ്ങളോട് പറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.