‘എന്നെപ്പോലുള്ളവർ ആരും കൂട്ടം കൂടരുത്’
text_fieldsആലപ്പുഴ: ‘‘കൊറോണ കാലമാ, എന്നെപ്പോലെയുള്ളവർ കൂട്ടംകൂടിയിരിക്കരുത്. പുറത്തുപോയി വരുന്നവർ കൈയും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ. കൈ സോപ്പിട്ടു കഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിയണം. എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം’’ -പറയുന്നത് മലയാളത്തിെൻറ അക്ഷരമുത്തശ്ശി. 97ാം വയസ്സിലും സാക്ഷരത പരീക്ഷ എഴുതി ഒന്നാം റാങ്കുകാരിയായ ഹരിപ്പാട് സ്വദേശി കാർത്യായനിയമ്മയുടെ ഉപദേശ വിഡിയോ ഇതിനകം രണ്ടു ലക്ഷേത്താളം പേർ കണ്ടുകഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം കാർത്യായനിയമ്മയുടെ ഉപദേശ വിഡിയോ തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. നാരീശക്തി അവാർഡ് ജേതാവായ കാർത്യായനിയമ്മക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയുമോ? ഈ അമ്മ പറയുന്നത് കേൾക്കൂ. കോവിഡിനെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം എന്ന കമേൻറാടെ മുഖ്യമന്ത്രി ഇട്ട പോസ്റ്റ് ഇതിനകം 1,65,000 പേർ കണ്ടു. ആയിരക്കണക്കിനു പേർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.