ആധാർ ചേർക്കാത്തവർക്ക് റേഷൻ നിഷേധിക്കാനാവില്ല
text_fieldsതൃശൂർ: റേഷൻകാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് റേഷൻ നിഷേധിക്കാനാവില്ല. പൗരെൻ റ അവകാശമായ േറഷൻ തടയാനാകില്ലെന്നും റേഷൻ നൽകാനാവാത്ത സാഹചര്യത്തിൽ തുല്യമായ തു ക നൽകണമെന്നുമാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കുന്നത്. അവകാശം തടയപ്പെട് ടാൽ നിയമ നടപടി വരെ സ്വീകരിക്കാം. ഇങ്ങനെ വരുേമ്പാൾ 30ന് ശേഷം ആധാർ ചേർക്കാത്തവർക്ക് റേഷൻ നൽകാനാവില്ലെന്ന കേന്ദ്ര നിലപാട് നടപ്പിലാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കാമെന്ന സുപ്രീംകോടതി വിധിയാണ് കേന്ദ്ര നിലപാടിന് പിന്നിൽ. എന്നാൽ, ഇതിെൻറ മറവിൽ റേഷൻ വിഹിതം തടയാൻ കേന്ദ്രത്തിനാവില്ല.
സംസ്ഥാന സർക്കാറിന് കേന്ദ്ര നിലപാടിനോട് യോജിപ്പില്ലാത്തതിനാൽ 30നുശേഷം റേഷൻ നൽകില്ലെന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതുവിതരണ വകുപ്പിന്. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുത്തിട്ടില്ല. ആദിവാസികൾ അടക്കം അടിസ്ഥാന വർഗത്തിന് ആധാർ ഇല്ലാത്തതിെൻറ പേരിൽ റേഷൻ തടയുന്നില്ല. മാത്രമല്ല കിടപ്പുരോഗികളെയും മാറാരോഗികളെയും ആധാർ നിർബന്ധപൂർവം ചേർക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ആധാർ ഇല്ലാത്ത ആദിവാസികൾക്കൊപ്പം ബയോ മെട്രിക് രേഖ പരിേശാധന സാധ്യമല്ലാത്തവരുടെ കാര്യത്തിൽ തുടർ നടപടി പോലും ആലോചനയിലാണ്. ആധാർ ഇല്ലാത്തവർക്ക് റവന്യുവകുപ്പ് നൽകുന്ന രേഖയുടെ അടിസ്ഥാനത്തിലാണ് ആന്ധ്രപ്രദേശിൽ റേഷൻ നൽകുന്നത്. ഇക്കാര്യം കേരള സർക്കാറും പരിശോധിച്ചുവരികയാണ്.
അതേസമയം, 88 ശതമാനം റേഷൻ ഉപഭോക്താക്കളുടെ ആധാർ ചേർക്കൽ പൂർത്തിയായി. 85,72,314 റേഷൻ കാർഡും 3,65,07,166 ഗുണഭോക്താക്കളുമാണ് കേരളത്തിലുള്ളത്. 3.2 കോടി ഗുണഭോക്താക്കൾ ചേർത്തുകഴിഞ്ഞു.
45ലക്ഷം പേരുടെ കൂടി ആധാറാണ് ചേർക്കാനുള്ളത്. രണ്ടുകാർഡിൽ അംഗങ്ങളായ വരെ ആധാർ ചേർക്കുന്നതിലൂടെ കണ്ടെത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. എങ്കിലും, ആധാറുമായി ബന്ധപ്പെട്ട തുടർ നടപടിയുടെ കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.