അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേതനം നിഷേധിക്കരുത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അൺഎയ്ഡഡ് സ്ഥാപനങ്ങളിലുള്ള അധ്യാപകരുടെ ആനുകൂല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലഘട്ടങ്ങളിലായി ഉയർന്നുവന്നതാണെന്നും അവരുടെ വേതനം നിഷേധിക്കുന്ന സമീപനം മാനേജ്മെന്റ് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ എന്താണ് ചെയ്യാൻ കഴിയുക എന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മലപ്പുറത്ത് വാക്സിൻ ഇല്ലാത്തതിന്‍റെ പ്രശ്നം മാത്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ വാക്സിനേഷൻ കുറവാണെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അവിടത്തെ കേസുകൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. നല്ല പുരോഗതിയാണ് ഇപ്പോഴുള്ളത്. കുറച്ചുദിവസം കഴിയുേമ്പാൾ കൂടുതൽ നല്ല നിലയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിന് കിട്ടിയ വാക്സിൻ അനുസരിച്ചാണ് അവ വിതരണം ചെയ്തത്. 45 വയസ്സിന് മുകളിലുള്ളവർക്ക് കൊടുക്കാനുള്ള വാക്സിൻ കേന്ദ്രത്തിൽനിന്ന് ലഭ്യമാകേണ്ടതുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
സർക്കാർ വകുപ്പുകളിലെ ദിവസ വേതനക്കാർക്ക് ശമ്പളം മുടങ്ങിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിൽ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് അവർ. അതിനാൽ തന്നെ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചത്യപൂർണമായ നടപടിയായിരിക്കും. അതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.