Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 6:23 AM GMT Updated On
date_range 25 May 2023 6:23 AM GMTവീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളരുതെന്ന് ജീവനക്കാരോട് സര്‍ക്കാര്‍: ‘മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കും’
text_fieldsbookmark_border
തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍. വീട്ടിൽനിന്നുള്ള പച്ചക്കറി മാലിന്യമടക്കം സെക്രട്ടറിയേറ്റിലെ മാലിന്യക്കുട്ടകളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്ലിന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കുമെന്നും ഉത്തരവിൽ പറഞ്ഞു.
നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. കൂടാതെ, സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും ഉത്തരവിൽ പറയുന്നു. അനക്സ് 1, അനക്സ് 2 ശുചീകരണത്തിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story